ad
Deshabhimani

print edition പ്ലസ് വൺ വിദ്യാർഥി വീട്ടിൽ മരിച്ചനിലയിൽ: ദുരൂഹമെന്ന് ബന്ധുക്കൾ

death

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 27, 2026, 01:20 AM | 1 min read

നെടുമങ്ങാട്: പുലിപ്പാറയിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പുലിപ്പാറ അമൃത നഗർ പുണർതംവീട്ടിൽ അക്ഷയ് (16) ആണ് മരിച്ചത്. ശനി ഉച്ചയോടെയാണ് മൃതദേഹം വീട്ടിൽ നിലത്ത് കിടത്തിയനിലയിൽ കണ്ടത്. അമ്മ മഞ്ജുവും രണ്ടാനച്ഛനും പൊലീസുകാരനുമായ പ്രശാന്തുംമാത്രമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്.


ആനാട് എസ്എൻവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് അക്ഷയ്. ശനി ഉച്ചയ്ക്ക് വീട്ടിൽനിന്ന്‌ അസ്വാഭാവിക ബഹളം കേട്ട് അയൽക്കാർ ചെന്നുനോക്കുമ്പോഴാണ് നിലത്തുകിടത്തിയ മൃതദേഹം കണ്ടത്. തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോൾ നിലത്ത് കിടത്തിയതെന്നാണ് മഞ്ജുവും പ്രശാന്തും പറഞ്ഞത്. ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.


ആദ്യഭർത്താവുമായി ബന്ധം വേർപ്പെടുത്തിയശേഷം പ്രശാന്തിനൊപ്പമാണ് മഞ്ജു താമസം. ഇവർക്ക്‌ മൂന്നര വയസ്സുള്ള ഒരു മകൻകൂടിയുണ്ട്.

അമ്മയുടെയും രണ്ടാനച്ഛന്റെയും മൊഴിയിൽവൈരുധ്യമുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അക്ഷയ്‌യുടെ അച്ഛനും ബന്ധുക്കളും പൊലീസിനു മൊഴിനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home