ad
Deshabhimani

print edition പ്ലസ്‌ വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റായി: വടക്കൻ ജില്ലകളിൽ 
18,367 പേർക്ക്‌ സീറ്റില്ല

Class room teacher

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 19, 2026, 12:01 AM | 1 min read

തിരുവനന്തപുരം: ഏകജാലക പ്ലസ്‌ വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വടക്കൻ ജില്ലകളിൽ ഒന്നാം സപ്ലിമെന്ററിയിലും സീറ്റ്‌ ലഭിക്കാതെ 18,367 വിദ്യാർഥികളുണ്ട്‌. പാലക്കാടുമുതൽ കാസർകോടുവരെ ഇനി ശേഷിക്കുന്നത്‌ 4,866 സീറ്റാണ്‌. സമീപ ജില്ലകളിൽനിന്നുള്ള 5,186 അപേക്ഷകൾ മാറ്റിനിർത്തിയാലും വടക്കൻ കേരളത്തിൽ 8,315 പേർക്ക്‌ മെറിറ്റ് ക്വാട്ടയിൽ സീറ്റ്‌ ലഭിക്കില്ലെന്ന്‌ ഉറപ്പായി.


മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലായി 120 അധിക ബാച്ചുകൾ അനുവദിച്ചിരുന്നു. ഏതൊക്കെ സ്‌കൂളുകൾക്കാണെന്ന്‌ തീരുമാനമാകാത്തതിനാൽ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ വിദ്യാർഥികൾക്ക്‌ ഗുണമുണ്ടായില്ല. എയ്‌ഡഡ്‌ സ്‌കൂളുകൾക്ക്‌ ബാച്ച്‌ അനുവദിക്കുന്നതിനുള്ള കച്ചവടമാണിതെന്നും ആരോപണമുണ്ട്‌.


ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ 34,752 പേർക്ക്‌ സീറ്റ്‌ ലഭിച്ചു. 55,451 അപേക്ഷ ഉണ്ടായിരുന്നു. സംസ്ഥാനത്താകെ 28,580 സീറ്റുകൾ ശേഷിക്കുന്നു. അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ 20ന് രാവിലെ 10 മുതൽ 22ന് വൈകിട്ട് നാലുവരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ്‌ വിവരങ്ങൾ https://hscap.kerala.gov.in/ വെബ്‌സൈറ്റിൽ. മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. തുടർ അലോട്ട്മെന്റ്‌ വിവരം 23ന്‌ പ്രസിദ്ധീകരിക്കും.​


വിഎച്ച്‌എസ്‌ഇ: 
21വരെ പ്രവേശനം


​വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ്‌ https://admission.vhseportal.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 21ന്‌ വൈകിട്ട്‌ നാലുവരെ പ്രവേശനം നേടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home