Deshabhimani

വിളവുണ്ട്, വിലയില്ല; കൈതച്ചക്ക കർഷകർ പ്രതിസന്ധിയിൽ

Pineapple Farmers

Image Courtesy : The Hindu

വെബ് ഡെസ്ക്

Published on Nov 23, 2026, 05:49 PM | 1 min read

തിരുവനന്തപുരം : കൈതച്ചക്കയുടെ വില വിപണിയിൽ വൻ ഇടിവ് നേരിട്ടതോടെ കർഷകരും വ്യാപാരികളും പ്രതിസന്ധിയിലാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ന് വാഴക്കുളം സ്പെഷ്യൽ ഗ്രേഡ് ഗ്രീൻ പൈനാപ്പിളിന് കിലോയ്ക്ക് ഏകദേശം 34 രൂപയും, സാധാരണ പച്ച, പഴുത്ത ഇനങ്ങൾക്ക് 32 രൂപയുമാണ് നിരക്ക്. ആൾ കേരള പൈനാപ്പിൾ വ്യാപാരികളുടെ അസോസിയേഷൻ കണക്കുകൾ പ്രകാരം ഗ്രീൻ പൈനാപ്പിളിന് 27–29 രൂപയും പഴുത്തതിന് 30–32 രൂപയുമാണ് വില.


ഒക്ടോബർ 23ന് സ്പെഷ്യൽ ഗ്രേഡ് ഗ്രീൻ പൈനാപ്പിളിന് 44 രൂപയും, സാധാരണ പച്ച, പഴുത്ത ഇനങ്ങൾക്ക് 42 രൂപയുമായിരുന്നു. ഒരു മാസത്തിനിടെ ഒറ്റയടിക്ക് 10 രൂപവരെയാണ് ഇടിവുണ്ടായത്. ജനുവരി മാസം വരെ വിലയിൽ വലിയ വർധനവിന് സാധ്യതയില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യകത കുറഞ്ഞതാണ് നിലവിലെ വിലയിടിവിന് പ്രധാന കാരണം. കനത്ത ചൂട് കാരണം പൈനാപ്പിൾ പാകമാകാൻ കൂടുതൽ സമയമെടുത്തതും വിപണിയെ ബാധിച്ചു. കൂടാതെ, എൽ-നിനോ പ്രതിസന്ധിമൂലം മഴയുടെ അളവ് കനത്തതും വിളയെ ബാധിച്ചിട്ടുണ്ട്. വേനൽക്കാലം അടുക്കുന്നതോടെ മാത്രമേ ഉത്തരേന്ത്യൻ വിപണിയിൽ വീണ്ടും ഡിമാൻഡ് ഉയരുകയുള്ളൂ. കേരളത്തിൽ റംസാൻ മാസമെത്തുന്നതോടെയാണ് വിപണിയിൽ ലാഭത്തിന് സാധ്യതയുള്ളത്. വളത്തിന് വില കൂടിയതും, മറ്റ് അനുബന്ധ ചെലവുകൾ വർധിച്ചതും കർഷകരെ കടത്തിലേക്ക് തള്ളിവിടുകയാണ്. മികച്ച വിളവുണ്ടായിട്ടും വില കിട്ടാത്തതാണ് കേരളത്തിലെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. റംസാനിന് മുൻപ് ക്രിസ്തുമസ് സീസൺ വരുന്നതോടെ വിപണിയിൽ കൈതച്ചക്കക്ക് ആവശ്യകത വർധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും വ്യാപാരികളും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home