ജി സുകുമാരൻനായരെ മുഖ്യമന്ത്രി സന്ദർശിച്ചു

ചങ്ങനാശേരി : മുഖ്യമന്ത്രി പിണറായി വിജയൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ സന്ദർശിച്ചു. കാലിന് പരിക്കേറ്റ് പെരുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുന്നതിനിടയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കാണാനെത്തിയത്. മന്ത്രി വി എൻ വാസവൻ, ജോബ് മൈക്കിൾ എംഎൽഎ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി സുഗതൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സുകുമാരൻനായരുടെ മക്കളായ ഡോ. എസ് സുജാത, എസ് സുരേഷ്കുമാർ, എസ് ശ്രീകുമാർ, എസ് ഉഷാറാണി, മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ ജയകുമാർ, ഡോ. എം നാരായണകുറുപ്പ്, ഡോ. കെ എസ് ശശിധരൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രസന്നകുമാർ, നഴ്‌സിങ് സൂപ്രണ്ട് ടി ജെ അനിതാകുമാരി, ആശുപത്രി ജീവനക്കാർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.









0 comments