ad
Deshabhimani

കിഫ്ബിയുടെ ചിറകരിഞ്ഞും ലൈഫ് മിഷൻ തകർത്തും യുഡിഎഫ് ബജറ്റ്: പ്രതിപക്ഷ നേതാവ്

Pinarayi Vijayan Press Meet
വെബ് ഡെസ്ക്

Published on Jun 19, 2026, 02:26 PM | 2 min read

തിരുവനന്തപുരം: നെഹ്റൂവിയൻ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് വാചാലനാകുകയും ജവഹർലാൽ നെഹ്റുവിന്റെ വരികൾ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം അവസാനിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രി വി ഡി സതീശൻ, യഥാർഥത്തിൽ നെഹ്റൂവിയൻ സോഷ്യലിസത്തിന്റെ പ്രധാന ഉപാധിയായ സാമ്പത്തിക ആസൂത്രണത്തെ ബജറ്റിലൂടെ കുഴിച്ചുമൂടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അടുത്തിടെ സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം വന്നിട്ടുള്ളത്. കേരളത്തിൽ വൻതോതിലുള്ള പശ്ചാത്തല വികസനം സാധ്യമാക്കിയ ചാലകശക്തി കിഫ്ബിയാണെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ, കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ വെക്കുമെന്ന ബജറ്റ് പ്രഖ്യാപനം കിഫ്ബി എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കാനും അതിന്റെ ചിറകരിയാനുമുള്ള കൃത്യമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്.


കേരള ചരിത്രത്തിലെ ഏറ്റവും ബൃഹത്തായതും പാവപ്പെട്ട അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുക്കിയതുമായ 'ലൈഫ് മിഷൻ' ഭവന പദ്ധതിയെ തകർക്കാനുള്ള നീക്കമാണ് ബജറ്റിൽ നടക്കുന്നത്. ലൈഫ് മിഷനോട് യുഡിഎഫിന് പണ്ടുമുതലേയുള്ള വിരോധം എല്ലാവർക്കും അറിയാവുന്നതാണ്. കൃത്യമായ രൂപരേഖ പോലും നൽകാതെ എസ്‌സി-എസ്‌ടി വിഭാഗങ്ങൾക്ക് മാത്രമായി പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചത് യഥാർഥത്തിൽ പൊതുവായ ലൈഫ് മിഷൻ പദ്ധതിയെ പൂർണ്ണമായി ഉപേക്ഷിക്കുന്നതിന്റെ തുടക്കമാണ്. ഇതുകൂടാതെ, മത്സ്യത്തൊഴിലാളികൾക്കായി ബജറ്റിൽ പ്രഖ്യാപിച്ച പ്രത്യേക ഭവന പദ്ധതി നിലവിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'പുനർഗേഹം' പദ്ധതി തന്നെയാണ്; അതിൽ പുതുതായി ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കർഷകരെയും സാധാരണക്കാരെയും കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. മുൻപ് വിപണിയിൽ റബ്ബറിന് 170 രൂപ വിലയുണ്ടായിരുന്ന സമയത്താണ് എൽഡിഎഫ് സർക്കാർ അതിന്റെ തറവില 200 രൂപയായി ഉയർത്തിയത്. എന്നാൽ നിലവിൽ വിപണിയിൽ റബ്ബർ വില 274 രൂപയായി നിൽക്കുമ്പോൾ, തറവില 250 രൂപയായി പ്രഖ്യാപിച്ച യുഡിഎഫ് നടപടി കർഷകരെ പരിഹസിക്കുന്നതിന് തുല്യമാണ്. വലിയൊരു പദ്ധതിയായി ബജറ്റിൽ ഉയർത്തിക്കാട്ടിയ ആരോഗ്യ ഇൻഷുറൻസിനായി വെറും 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഈ തുകകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം, ഇത് വെറുമൊരു പ്രഹസനം മാത്രമാണ്. നിലവിലുണ്ടായിരുന്ന സ്ത്രീ സുരക്ഷാ പദ്ധതികൾ, യുവജനങ്ങൾക്കായുള്ള 'കണക്ട് ടു വർക്ക്' (Connect to Work) പദ്ധതി എന്നിവയൊന്നും ഈ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ ഇല്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home