ad
Deshabhimani

മഴവിൽ സലാല ഈസ്റ്റർ, വിഷു, ഈദ് ആഘോഷം

salalah eid aagosham
വെബ് ഡെസ്ക്

Published on Jun 19, 2026, 03:38 PM | 1 min read

സലാല : ​മഴവിൽ സലാലയുടെ 12–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളും സംഗീതനിശയും സംഘടിപ്പിച്ചു. സലാല വുമൺസ് ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ്‌ ഡോ. കെ സനാതനൻ ഉദ്ഘാടനംചെയ-്‌തു. മഴവിൽ സലാല പ്രസിഡന്റ്‌ സീതിക്കോയ തങ്ങൾ അധ്യക്ഷനായി.


നിലാവ് ഗ്രൂപ്പ് ജനറൽ സെക്രട്ടറി ഹാരിസ്, മഴവിൽ സലാല വൈസ് പ്രസിഡന്റ്‌ മനോജ് കുന്നംകുളം എന്നിവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. വോയിസ് ഓഫ് സലാല, വോയിസ് ഓഫ് തങ്ങൾ തിക്കോടി ടീമുകളാണ്‌ സംഗീതപരിപാടി ഒരുക്കിയത്‌. ജനറൽ സെക്രട്ടറി വിജയൻ മണ്ണാർക്കാട് സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി ഹൻസ് ഹനീഫ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home