ad
Deshabhimani

ഇടതുപക്ഷത്തെ തകർക്കാൻ 
ബിജെപിക്കൊപ്പം കോൺഗ്രസും

ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് നേതാക്കളും
avatar
സ്വന്തം ലേഖകൻ

Published on Jun 14, 2026, 12:15 AM | 1 min read

അരീക്കോട്: ഇടതുപക്ഷത്തെ തകർക്കുകയെന്ന ബിജെപിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. അതിനായി കോൺഗ്രസിന്റെ നേതാക്കൾ കേരളത്തിലടക്കം നടത്തിയ പ്രചാരണങ്ങൾ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ എന്നും ഇടതുപക്ഷം നിലകൊണ്ടിട്ടുണ്ട്.


ജനാധിപത്യവിരുദ്ധ സമീപനത്തിലൂടെ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ കയറൂരിവിട്ടപ്പോഴെല്ലാം ഇടതുപക്ഷം നിലപാടുയർത്തി മുന്നോട്ടുവന്നിട്ടുണ്ട്. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യംചെയ്തപ്പോൾ ശക്തമായ പ്രതിഷേധമാണ് ഇടതുപക്ഷം ഉയർത്തിയത്.


രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കിയപ്പോൾ ജനാധിപത്യം അപകടത്തിൽ എന്നാണ് ഇടതുപക്ഷം ജനങ്ങളോട് പറഞ്ഞത്. കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചപ്പോഴും ഇടതുപക്ഷം പ്രതിഷേധിച്ചു. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ ഒരുവിട്ടുവീഴ്ചക്കും ഇതുവരെ ഇടതുപക്ഷം തയ്യാറായില്ല.


ബിജെപിയുടെ ഇത്തരം നീക്കങ്ങളുടെ രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞതുകൊണ്ടാണത്. അത് കോൺഗ്രസ് മനസ്സിലാക്കുന്നില്ലെന്നുമാത്രമല്ല ബിജെപിക്ക് കൂട്ടാവുകയാണെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home