Deshabhimani

print edition വിഇഎച്ച്‌ കരാർ ആരുടെ താൽപ്പര്യത്തില്‍: പിണറായി

Pinarayi Vijayan Speaking
വെബ് ഡെസ്ക്

Published on Nov 16, 2026, 01:28 AM | 1 min read

തിരുവനന്തപുരം: റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാൻ വിഇഎച്ച്‌ ഗ്ലോബൽ ഇന്ത്യ എന്ന യോഗ്യതയില്ലാത്ത കമ്പനിയുമായി കരാറുണ്ടാക്കിയത്‌ ആരുടെ താൽപ്പര്യത്തിലാണെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. ജിഎൻഎ കരാറിലെ അഴിമതിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക്, ‘കരാറിൽ ഒപ്പിട്ടില്ലല്ലോ' എന്ന മറുപടി നൽകി ഒളിച്ചോടുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഈ വിഷയത്തിൽ അങ്ങനെ പറയാനാകില്ലെന്നും പിണറായി പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.


ടെൻഡറോ റെഗുലേറ്ററി കമീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ വിഇഎച്ചില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിലെ അഴിമതി നവംബർ 10-ലെ പ്രസ്‌താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൂടുതൽ വിവരം ഇപ്പോള്‍ പുറത്തുവന്നു. ​വൈദ്യുതി നിയമത്തിലെ സെക്‌ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമീഷൻ അംഗീകരിച്ചതോ , മത്സരാധിഷ്‌ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതിക്ക്‌ വാങ്ങൽ വില നിർണയിക്കാവൂ. വിഇഎച്ചിന്റെ കാര്യത്തിൽ ഓഫർ മാത്രമാണുള്ളത്‌. വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമീഷൻ അംഗീകാരം നൽകിയിട്ടില്ല.


കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്നുമുതൽ നാലുരൂപ വരെമാത്രം ഉള്ളപ്പോഴാണ് 11 രൂപയുടെ കരാർ. സംസ്ഥാന ഖജനാവിന് വൻനഷ്‌ടമാണ് ഇതിലൂടെ ഉണ്ടായതെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home