ad
Deshabhimani

കേസുകൾ വേഗത്തിൽ തീർപ്പാക്കൽ; ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കണം: മുഖ്യമന്ത്രി

cm pinarayi vijayan
വെബ് ഡെസ്ക്

Published on Feb 24, 2025, 01:10 AM | 1 min read

കാഞ്ഞങ്ങാട്‌ : കോടതികളിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഹൊസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ശരാശരി അഞ്ച് ലക്ഷം കേസ്‌ കെട്ടിക്കിടക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. ഇത്‌ സാധാരണക്കാർക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കും. ജനാധിപത്യത്തിന്റെ നിലനിൽപ്പിനും മതനിരപേക്ഷതയിലൂന്നിയുള്ള നീതിനിർവഹണത്തിനും ജുഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്‌. ഇത് മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ പുതുതായി 105 കോടതി സ്ഥാപിച്ചു. സുപ്രീംകോടതിയുടെ ഇ–- കോർട്ട് നയത്തിന്റെ ഭാഗമായി, രാജ്യത്ത്‌ ആദ്യമായി കൊല്ലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പർലെസ്‌ ഡിജിറ്റൽ കോടതി സ്ഥാപിച്ചു. പുതിയ കോടതികൾ മാത്രമല്ല, അതിനനുസൃതമായി തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്‌.

ഹൈക്കോടതിയിൽ 577 തസ്തികകളും സബോഡിനേറ്റ് കോടതികളിൽ 2,334 തസ്‌തികകളും അനുവദിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിനും സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home