print edition രാജ്യത്തിന് ഇത് അപൂർവ അനുഭവം; ഒറ്റ മനസ്സോടെ ജനം തെരുവിൽ

ഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്കുള്ള സിപിഐ എം മാർച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമം
മിൽജിത് രവീന്ദ്രൻ
Published on May 28, 2026, 12:29 AM | 2 min read
തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ വേട്ടയാടുന്ന കാഴ്‌ച രാജ്യത്ത് പുതിയതല്ല. എന്നാൽ, സമാനമായ വേട്ടയാടൽ കേരളത്തിലേക്ക് എത്തിയപ്പോൾ ഉയർന്ന സമാനതകളില്ലാത്ത ജനരോഷം രാജ്യത്തിന് പുതിയ കാഴ്‌ച. ആഹ്വാനമേതുമില്ലാതെ, സംസ്ഥാനമൊട്ടാകെ ജനലക്ഷങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുക, അതിന്റെ അലയൊലികൾ കന്യാകുമാരി മുതൽ രാജ്യ തലസ്ഥാനംവരെ പ്രകമ്പനം കൊള്ളിക്കുക. ഇത് രാജ്യത്തിനും അപൂർവ അനുഭവം.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി സ്‌റ്റാലിനും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അടക്കം ദേശീയ നേതാക്കൾ പിണറായി വിജയന്റെ വീട്ടിൽനടന്ന റെയ്‌ഡിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യവുമായി രംഗത്തെത്തിയപ്പോൾ, ഡൽഹിയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്‌ണനും അടക്കമുള്ളവർ പ്രതിഷേധിച്ച് അറസ്‌റ്റ് വരിച്ചു.Pinarayi Vijayan ED raid protest
പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്‌ഡ് നടക്കുന്നെന്ന വിവരം രാവിലെ പുറത്തുവന്നതോടെ സിപിഐ എമ്മിന്റെ ഉന്നത നേതാക്കൾ അടക്കം പാർടി പ്രവർത്തകരും ബഹുജനങ്ങളും പ്രതിഷേധവുമായി തെരുവിലിറങ്ങി. റെയ്‌ഡ് നടന്ന വീടുകളിലേക്ക് ജനങ്ങൾ ഇരച്ചുകയറാൻ തുടങ്ങിയപ്പോൾ നേതാക്കൾ അനുനയിപ്പിച്ചാണ് പിന്തിരിപ്പിച്ചത്. തിരുവനന്തപുരത്ത് വലിയ പ്രതിഷേധവും വൈകാരികരംഗങ്ങളുമാണ് അരങ്ങേറിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ബേക്കറി ജങ്‌ഷനു സമീപത്തെ വീട്ടിനുമുന്നിൽ തടിച്ചുകൂടി. കൊച്ചിയിൽ കേന്ദ്ര കമ്മിറ്റിയംഗം പി രാജീവിന്റെ നേതൃത്വത്തിൽ ഇഡി ഓ-ഫീസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പേർ അണിനിരന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനമാകെ പ്രതിഷേധങ്ങൾ വ്യാപിച്ചു. വൈകിട്ട് ബ്രാഞ്ച് തലങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങളും നടന്നു.
റെയ്‌ഡ് കഴിഞ്ഞ് മടങ്ങിയ സംഘത്തിന് തിരുവനന്തപുരത്ത് കനത്ത എതിർപ്പ് നേരിടേണ്ടിവന്നു. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് കേടുപാട് സംഭവിച്ചതിൽ അറസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സിപിഐ എം പാളയം ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിൽ തമ്പടിച്ചു. പാർടി ഓഫീസിനുള്ളിൽ ഇടിച്ചു രാജ്യത്തിന് ഇത് അപൂർവ അനുഭവം; ഒറ്റ മനസ്സോടെ ജനം തെരുവിൽകയറി ഒരു സന്ദർഭം സൃഷ്‌ടിക്കാനുള്ള പൊലീസിന്റെ നീക്കം നേതാക്കളും പ്രവർത്തകരും തടഞ്ഞു. ഒടുവില്‍ എഡിജിപി എച്ച് വെങ്കിടേഷ് നേരിട്ടെത്തി. പാർടി ഓഫീസിൽ നേതാക്കൾ മാത്രമാണ് ഉള്ളതെന്നും കാർ ആക്രമിച്ചവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് സിപിഐ എം നിലപാട് എന്നും ജോൺ ബ്രിട്ടാസ് എംപി, വി ശിവൻകുട്ടി, വി ജോയി തുടങ്ങിയ നേതാക്കൾ എഡിജിപിയെ അറിയിച്ചു. തുടർന്ന് പൊലീസ് പിന്മാറി.









0 comments