ad
Deshabhimani

രമേശൻ പാലേരിയുടെ വിയോ​ഗം; അനുശോചിച്ച് പിണറായി വിജയൻ

Pinarayi Vijayan

രമേശൻ പാലേരി, പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Jul 28, 2026, 01:12 PM | 2 min read

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരനെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ULCCS നെ അനന്യമായ കർമ്മശേഷിയോടെയാണ് രമേശൻ പാലേരി നയിച്ചത്.


വാഗ്ഭടാനന്ദ ഗുരുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളി സഹകരണ സംഘം ഇന്ന് നിർമ്മാണ രംഗത്തോടൊപ്പം വിവര സാങ്കേതിക വിദ്യയടക്കം വൈവിധ്യമാർന്ന മേഖലകളിൽ വ്യാപരിക്കുന്ന വലിയ പ്രസ്ഥാനനമായി വളർന്നിരിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയാണിത്. ഈ വളർച്ചയ്ക്ക് പിന്നിൽ രമേശന്റെ അക്ഷീണമായ പ്രവർത്തനമുണ്ട്. സഹകരണ തത്വങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് തന്റെ മാനേജുമെന്റ് വൈദഗ്ധ്യം സ്ഥാപനത്തിന്റെ പുരോഗതിക്കായി ഉപയോഗിച്ചു.


ഇൻഫ്രാസ്ട്രക്ചർ, ഐ.ടി -UL സൈബർ പാർക്ക്, ടൂറിസം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ന് ULCCS അനിഷേധ്യ സാന്നിധ്യമാണ്. പ്രവർത്തനങ്ങളിൽ സമയനിഷ്ഠയും ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുന്നതിൽ രമേശന് നിർബന്ധ മുണ്ടായിരുന്നു. ഇതാണ് ULCCS നെ ഒരു ബ്രാൻഡ് ആക്കി മാറ്റിയത്. അതുവഴി അന്താരാഷ്ടതലത്തിൽ അടയാളപ്പെടുത്താനും സാധിച്ചു. അംഗീകാരങ്ങളും തേടിയെത്തി.


രമേശന്റെ അകാലത്തിലുള്ള വേർപാട് ഊരാളുങ്കൽ സൊസൈറ്റിക്കുണ്ടാക്കുന്ന നഷ്ടം അപരിഹാര്യമാണ്.തൊഴിലാളികൾ നേരിടുന്ന ക്രൂര ചൂഷണത്തെ പ്രതിരോധിക്കാനായി രൂപംകൊണ്ട ഒരു കൂട്ടായ്മ നാടിന്റെ പുരോഗതിയുടെ തന്നെ ചാലകശക്തിയായി വളരുകയായിന്നു. ഈ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചവർ വിട വാങ്ങുമ്പോഴും തൊഴിലാളി താൽപര്യവും ക്രീയാത്മക സമീപനവും മുറുകെ പിടിച്ച് കൂടുതൽ കർമ്മോൽസുകരാവുകയാണ് ചെയ്യാനുള്ളത്. രമേശന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ഉറ്റവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു, അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേ​ഹം പറഞ്ഞു.


കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 8 30ന് ആയിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ : ശോഭ. മക്കൾ : രമിൻ രമേശ് (ബിസിനസ്), അശ്വിൻ രമേശ് (ഖത്തർ ), മരുമക്കൾ : അരുണിമ (യുഎൽ സൈബർ, തിരുവനന്തപുരം), ശിൽപ്പ (അധ്യാപിക കരിയാട് എൽ പിസ്കൂൾ ) സഹോദരങ്ങ: മോഹനൻ പാലേരി (രക്ഷാധികാരി, ആത്മ വിദ്യാസംഘം കാരക്കാട് ) പ്രേമ, ഉഷ, സുധ, രതീശൻ, പരേതയായ ചന്ദ്രി. ചൊവ്വാഴ്ച വൈകീട്ട് 3ന് കോഴിക്കോട് ടൗൺ ഹോളിലും വൈകിട്ട് 6 30ന് വടകര ടൗൺ ഹോളിലും രാത്രി 8 30ന് യുഎൽസിസിഎസ് ആസ്ഥാനത്തും പൊതുദർശനമുണ്ടാകും. ബുധനാഴ്ച രാവിലെ 11 മണിക്കു നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home