ad
Deshabhimani

പിണറായിയും സ്റ്റാലിനും പ്രതീക്ഷ: കേന്ദ്രത്തിലെ വർഗീയ സർക്കാരിനെതിരെ പൊരുതാൻ ഒരു സർക്കാർ വേണം- പ്രകാശ് രാജ്

prakash raj stalin pinarayi.jpg

പ്രകാശ് രാജ്, എം കെ സ്റ്റാലിൻ, പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Apr 04, 2026, 07:56 PM | 1 min read

പിണറായി: ബിജെപി ഭരണത്തിനെതിരെ ദക്ഷിണേന്ത്യൻ ഐക്യം അനിവാര്യമാണെന്ന് നടൻ പ്രകാശ് രാജ്. അടുത്ത വർഷങ്ങളിൽ സംസ്ഥാനം ഭരിക്കാൻ മാത്രമല്ല, കേന്ദ്രത്തിലെ വർഗീയ സർക്കാരിനെതിരെ പൊരുതി നിൽക്കാനും ഒരു സർക്കാർ വേണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറൽ മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. കേരളത്തിൽ പിണറായി വിജയനും തമിഴ്നാട്ടിൽ എം കെ സ്റ്റാലിനുമടക്കമുള്ളവരാണ് ഈ പോരാട്ടത്തിലെ പ്രതീക്ഷകൾ. പിണറായി വിജയൻ ദക്ഷിണേന്ത്യയ്‌ക്കാകെ പ്രത്യാശയാണ്. താൻ ഏതെങ്കിലും രാഷ്ട്രീയ പാർടിയുമായി ബന്ധപ്പെടുന്നില്ലെങ്കിലും രാജ്യത്തെ പൗരന്മാരുടെ പക്ഷത്തുനിന്നാണ് സംസാരിക്കുന്നതെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.


അടുത്ത അഞ്ചുവർഷം നിർണായകമാണ്. രാജ്യത്തിന്റെ ഭാവി സംരക്ഷിക്കാൻ ജനങ്ങൾ ചിന്താപൂർവമായ തീരുമാനങ്ങളെടുക്കണം. കേരളം ശരിയായ തെരഞ്ഞെടുപ്പ് നടത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായും പ്രകാശ് രാജ് പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിനതീതമായി രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ജനങ്ങളോട് അഭ്യർഥിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ ആദരിക്കാനായി സ്വരലയ സംഘടിപ്പിച്ച ‘നവകേരളം വിജയഗാഥ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home