ad
Deshabhimani

സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്ത ബാ​ഗിൽ മോദിയുടെയും വി വി രാജേഷിന്റെയും ചിത്രം; വ്യാപക വിമര്‍ശനം

school bag v v rajesh photo
വെബ് ഡെസ്ക്

Published on Jun 01, 2026, 02:54 PM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾക്ക് കോർപറേഷന്റെ പേരിൽ വിതരണം ചെയ്ത സ്കൂൾ ബാ​ഗുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തിരുവനന്തപുരം മേയൽ വി വി രാജേഷിന്റെയും ചിത്രം. തിരുവനന്തപുരം ന​ഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം എന്ന പേരിലാണ് സ്കൂൾ ബാ​ഗും നോട്ട്ബുക്കും വിതരണം ചെയ്തത്. എന്നാൽ വിതരണം ചെയ്ത ബാ​ഗിൽ മേയറുടെയും മോദിയുടേയും ചിത്രവും മേയർ കെയർ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു. സംഭവം പുറത്തുവന്നതോടെ വിവാദമായി. കുട്ടികൾക്ക് നൽകിയ പഠനോപകരണങ്ങളിൽ പോലും പാർടി പരസ്യം പതിപ്പിക്കാൻ ശ്രമിച്ച മേയർക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home