ad
Deshabhimani

ഫോട്ടോ ജേർണലിസ്റ്റ് എൻ പി ജയൻ മരിച്ചനിലയിൽ

n p jayan
വെബ് ഡെസ്ക്

Published on Jan 10, 2026, 10:55 PM | 1 min read

ബത്തേരി: ഫോട്ടോ ജേർണലിസ്റ്റ് നെന്മേനിക്കുന്ന് നിരവത്ത് എൻ പി ജയനെ (57) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാധ്യമം, ഇന്ത്യൻ എക്സ്പ്രസ് പത്രങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായിരുന്നു.


വയനാട്ടിൽ നൂൽപ്പുഴക്കടുത്ത ഞണ്ടൻകൊല്ലിയിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ആദിവാസി ഉന്നതിയിലെ പട്ടിണി മരണത്തിൽ ജയനെടുത്ത ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബത്തേരി ചുങ്കത്ത് ‘വിബ്ജിയോർ’ സ്റ്റുഡിയോ നടത്തിയിരുന്നു. ഇന്ത്യൻ എക്സ്പ്രസിൽനിന്ന് രാജിവച്ച് ബംഗളൂരുവിലും ഫോട്ടോഗ്രാഫറായി ജോലി ചെയ്‌തു.


ഫോട്ടോഗ്രാഫിയിൽ പരിശീലനവും നൽകി വന്നിരുന്നു. ഡൽഹി, ബംഗളൂരു ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഫോട്ടോ എക്സിബിഷൻ നടത്തിയിട്ടുണ്ട്‌. പരേതരായ പ്രഭാകരൻ– പങ്കജാക്ഷി ദമ്പതിമാരുടെ മകനാണ്‌. സഹോദരൻ: വിജയൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home