ad
Deshabhimani

വിസിയുടെ മെല്ലെപ്പോക്കുനയം; കേരളയിൽ പിഎച്ച്ഡിയും പ്രൊമോഷനും മുടങ്ങും

kerala university
വെബ് ഡെസ്ക്

Published on May 24, 2026, 07:45 AM | 1 min read

തിരുവനന്തപുരം : സിന്‍ഡിക്കറ്റ് യോഗം ചേരുന്നതില്‍ വീണ്ടും അലംഭാവം കാണിച്ച് കേരള സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മൽ. വിസിയുടെ മെല്ലെപ്പോക്കുനയം തുടരുന്നതിനാൽ ഗവേഷകവിദ്യാര്‍ഥികളുടെ ഓപ്പൺ വാചാപരീക്ഷയും മൂല്യനിര്‍ണയവുമടക്കം അക്കാദമിക്‌ പ്രവർത്തനങ്ങൾ താളംതെറ്റുന്നു. ഇതോടൊപ്പം അഞ്ഞൂറോളം അധ്യാപകരുടെ പ്രൊമോഷനും അനുബന്ധ പ്രവർത്തനങ്ങളും മുടങ്ങുന്നു.


കേരള സര്‍വകലാശാല സ്റ്റാറ്റ്യൂട്ട് 6 (1) പ്രകാരം 60 ദിവസത്തിന്റെ ഇടവേളയിൽ സിന്‍ഡിക്കറ്റ് യോഗം വിളിക്കണമെന്നാണ്. മാര്‍ച്ച് 24നാണ് അവസാനം സിന്‍ഡിക്കറ്റ് ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുണ്ടായിരുന്നതിനാല്‍ തീരുമാനങ്ങളെടുക്കാനായില്ല. പ്രവര്‍ത്തനഫണ്ടുപോലും പാസാക്കാനായിട്ടില്ല. വിവിധ കേന്ദ്ര–സംസ്ഥാന ഫണ്ടുകളുടെ ബാക്കി തുക അനുവദിക്കുന്നതിലും താമസമുണ്ടാകും. സിന്‍ഡിക്കറ്റ് ഉടൻ ചേരണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ വിസിക്ക്‌ കത്ത്‌ നല്‍കി. ശനിയാഴ്ച യോഗം ചേരാമെന്ന് അറിയിച്ച് വിസി സിന്‍ഡിക്കറ്റംഗങ്ങള്‍ക്ക് വെള്ളിയാഴ്ച അറിയിപ്പ്‌ നൽകിയെങ്കിലും കാരണം കാണിക്കാതെ മാറ്റിവച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home