പെട്രോള്‍ പമ്പിലെ ശുചിമുറി എല്ലാവര്‍ക്കും തുറന്നുകൊടുക്കണം ; ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹെെക്കോടതി

കൊച്ചി
പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഹെെക്കോടതി. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ ഉത്തരവ്. ദേശീയപാതയോരങ്ങളിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നുനൽകണം. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തടയാവൂവെന്നും കോടതി വ്യക്തമാക്കി. പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസെെറ്റി നൽകിയ ഹർജിയാണ് പരിഗണിച്ചത്.
പമ്പിൽ എത്തുന്ന ഉപയോക്താക്കൾക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കാവൂ എന്നാണ് ഹൈക്കോടതിയുടെ മുൻ ഉത്തരവ്. ഇതിലാണ് ഭേദഗതി വരുത്തിയത്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്.
ദേശീയപാതയിൽ ദീർഘദൂര യാത്രചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ആശ്വാസമാണ് പെട്രോൾ പമ്പുകളിലെ ശുചിമുറി. ഇതും കണക്കിലെടുത്താണ് പുതിയ ഉത്തരവ്.










0 comments