Deshabhimani

print edition എഥനോൾ കൂടുതൽ; പമ്പുകളിൽ പരിശോധന തുടങ്ങി

e20 petrol

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 10, 2026, 12:31 AM | 1 min read

തിരുവനന്തപുരം: അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തി പെട്രോൾ വിൽക്കുന്നെന്ന പരാതിയിൽ സംസ്ഥാനത്തെ പമ്പുകളിൽ പരിശോധന. വാഹനങ്ങൾക്ക്‌ എൻജിൻ തകരാർ, ഇന്ധനക്ഷമത കുറയൽ, റബർ പാർട്‌സുകൾക്ക് കേടുപാട്‌ എന്നിവ ഉണ്ടാകുന്നതായി പരാതി ഉയർന്നതോടെയാണ്‌ സിവിൽ സപ്ലെെസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്‌.


തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രധാന പെട്രോൾ പമ്പുകളിൽ ഒരുലിറ്റർ വീതമുള്ള ആറു ക്യാനുകളിൽ സാമ്പിൾ ശേഖരിച്ചു. രണ്ട്‌ കാനുകൾ റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിൽ പരിശോധനയ്‌ക്ക്‌ നൽകും. രണ്ടുക്യാനുകൾ സിവിൽ സപ്ലൈസ് ഓഫീസിലും രണ്ടെണ്ണം പമ്പിന്റെ ലൈസൻസിയിലും സീൽ ചെയ്‌ത്‌ സൂക്ഷിക്കും.


തിരുവനന്തപുരം വഴയിലയിലെഐഒസി പമ്പ്‌, കവടിയാർ ബിപിസിഎൽ പമ്പ്‌, എറണാകുളം ചെമ്പുമുക്ക് ഐഒസി പമ്പ്‌, ഇരുമ്പനം എച്ച്‌പിസിഎൽ, ബിപിസിഎൽ പമ്പുകൾ, കോഴിക്കോട്‌ എൻജിഒ ക്വാർട്ടേഴ്‌സിന്‌ സമീപത്തെ ഐഒസി പമ്പ്‌, സരോവരം പാർക്കിനടുത്ത്‌ എച്ച്‌പിസിഎൽ പമ്പ്‌, കണ്ണൂരിൽ കണ്ണോത്തുംചാലിലെ ബിപിസിഎൽ പമ്പ്‌, വാരം ഐഒസി പമ്പ്‌ എന്നിവിടങ്ങളിൽനിന്നാണ്‌ സാമ്പിൾ ശേഖരിച്ചത്‌.


10 ദിവസത്തിനകം പരിശോധന റിപ്പോർട്ട്‌ ലഭിക്കും.കർണാടകയിൽ അനുവദനീയമായ 20 ശതമാനത്തിന് പകരം 31.2ശതമാനം വരെ എഥനോൾ കലർത്തുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇ‍ൗ റിപ്പോർട്ട്‌ കേന്ദ്ര സർക്കാർ തള്ളി. എഥനോൾ കലർത്തുന്നതിൽ ശാസ്ത്രീയ പിന്തുണയുണ്ടെന്നും എഥനോളിന്റെ അളവ് കാലക്രമേണ വർധിപ്പിക്കുമെന്നുമെന്നാണ്‌ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home