കായംകുളത്ത് പെട്രോൾ പമ്പിൽ യുവാവിനെ ആക്രമിച്ചു

കായംകുളം: കായംകുളത്ത് പെട്രോൾ പമ്പിൽ യുവാവിന് നേരെ ആക്രമണം. ഒരു സംഘം യുവാക്കളാണ് മർദ്ദിച്ചത്. പുത്തൻ റോഡ് ജംങ്ഷന് സമീപം നയാര പെട്രോൾ പമ്പിലാണ് സംഭവം.
പെട്രോൾ അടിച്ചതിന് ശേഷം പണം നൽകിയതിലെ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബാലൻസ് തുക ചില്ലറയായി തരണമെന്നതായിരുന്നു തർക്ക വിഷയം. പ്രകോപിതരായ യുവാക്കൾ ജീവനക്കാരനെ ചവിട്ടി താഴെയിടുകയായിരുന്നു










0 comments