ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

man died hit by train
വെബ് ഡെസ്ക്

Published on Mar 20, 2025, 04:25 PM | 1 min read

കാഞ്ഞങ്ങാട്: ഗൾഫിൽ നിന്നു നാട്ടിലെത്തിയ യുവാവ് ട്രെയിന് മുന്നിൽ ചാടി മരിച്ചു. കണ്ണൂർ, പേരാവൂർ കാരക്കുന്നിൽ ഹൗസിൽ സ്വദേശിയും മാവുങ്കാൽ,മേലടുക്കം പെരടുക്കത്ത് താമസക്കാരനുമായ ജമീഷ് ഫിലിപ് (40) ആണ് മരിച്ചത്.വ്യാഴാഴ്‌ച പുലർച്ചെ ഒരു മണിയോടെ കാഞ്ഞങ്ങാട് റെയിൽവെ സ്‌റ്റേഷന് സമീപത്താണ് സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് ഹോസ്‌ദുർഗ് ഇൻസ്പെക്ടർ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.


ഇരു ഭാഗങ്ങളായി വേർപെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.മൂന്നാഴ്ച മുമ്പാണ് യുവാവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. രാത്രി ഒൻപതര മണി വരെ ജമീഷിനെ നാട്ടുകാർ കണ്ടിരുന്നു. അതിന് ശേഷമായിരിക്കും കാഞ്ഞങ്ങാട്ടെത്തിയതെന്ന്‌ സംശയിക്കുന്നു. മൃതദേഹത്തിൽ നിന്നും ലഭിച്ച ആധാർ കാർഡിൽ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശമായ പേരാവൂരിലേക്ക് കൊണ്ടുപോയി.ഭാര്യ: സോണിയ. മകൾ : ജാന തെരേസ.



deshabhimani section

Related News

View More
0 comments
Sort by

Home