അമീബിക് മസ്തിഷ്കജ്വരം: അടിയന്തര പ്രമേയത്തിന് അനുമതി; 15-ാം നിയമസഭയ്ക്ക് സർവകാല റെക്കോഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന അമീബിക് മസ്തിഷ്ക ജ്വരം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി. പൊതുജനാരോഗ്യ പ്രാധാന്യമുള്ള വിഷയമായതിനാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ച് തെറ്റായ പ്രചരണം നടക്കുമ്പോൾ, വസ്തുതകൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 12 മണി മുതൽ 2 മണിക്കൂർ അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
അതേസമയം അടിയന്തര പ്രമേയത്തിൽ ചർച്ച അനുവദിക്കുന്നതിൽ റെക്കോഡിട്ടിരിക്കുകയാണ് പതിനഞ്ചാം നിയമസഭ. ഈ നിയമസഭയുടെ 15-ാമത്തെ അടിയന്തരപ്രമേയ ചർച്ചയ്ക്കാണ് (സഭ നിർത്തിവയ്‌ക്കുന്നതിനുള്ള ഉപക്ഷേപം) അനുമതി നൽകുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ 30 അടിയന്തര പ്രമേയങ്ങൾക്കാണ് ചർച്ച അനുവദിച്ചത്. പൊലീസ് കസ്‌റ്റഡിയിലെ മർദനം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്‌ച അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിരുന്നു.









0 comments