തിരുവനന്തപുരത്ത് വിദ്യാർഥിയുടെ പെപ്പർ സ്പ്രേ ആക്രമണം; വിദ്യാർഥികളും അധ്യാപകരും ആശുപത്രിയിൽ

Representative Image | ChatGPT
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചതിനെ തുടർന്ന് അധ്യാപകരും വിദ്യാർഥികളും ചികിത്സയിൽ. പുന്നമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഏഴ് വിദ്യാർഥികളെയും രണ്ട് അധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടൽ അനുഭവപ്പെട്ട ആറുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്ലസ് വൺ സയൻസ് ബാച്ചിലെ വിദ്യാർഥികളാണ് ചികിത്സയിലുള്ളത്. ക്ലാസിൽ ഇടവേള സമയത്തായിരുന്നു സംഭവം. റെഡ്‌കോപ് എന്ന് പേരുള്ള പെപ്പര്‍ സ്‌പ്രേയാണ് വിദ്യാര്‍ഥി സ്‌കൂളില്‍ കൊണ്ടുവന്നത്. വിദ്യാര്‍ഥി ഇത് പ്രയോഗിച്ച് നോക്കുന്ന സമയത്ത് അധ്യാപകര്‍ ക്ലാസിലേക്ക് കടന്നുവന്നുവെന്നാണ് വിവരം. ഒരു അധ്യാപിക തലകറങ്ങിവീണുവെന്നും റിപ്പോർട്ടുണ്ട്.
ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.










0 comments