ad
Deshabhimani

print edition പയ്യന്നൂർ പൊലീസ് ഡമ്പിങ് യാർഡിൽ തീപിടിത്തം; മുന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചു

Payyannur.jpg

കോറോം മുതിയലം നെല്യാട്ട് പയ്യന്നൂർ പൊലീസ് ഡമ്പിങ് യാർഡിലുണ്ടായ തീപിടിത്തത്തിൽ നശിച്ച വാഹനങ്ങൾ

വെബ് ഡെസ്ക്

Published on Apr 09, 2026, 12:00 AM | 1 min read

പയ്യന്നൂർ: പയ്യന്നൂർ പൊലീസ് ഡമ്പിങ് യാർഡിൽ തീപിടിത്തം. ചെറുതും വലുതുമായ മുന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചു. കോറോം മുതിയലം നെല്യാട്ട് രണ്ടേക്കറിലധികം സ്ഥലത്താണ് ഡമ്പിങ് യാർഡ്. ബുധൻ പകൽ 1.30 ഓടെയാണ് പ്രദേശത്തുനിന്ന്‌ തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.


ഉടൻ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു. ചൊവ്വ വൈകിട്ട് ഇതിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തമുണ്ടായിരുന്നു. അഗ്നിരക്ഷാസേന അത്‌ അണച്ചിരുന്നു. ഈ ഭാഗത്തുനിന്നുമാണ് വീണ്ടും തീ പിടിച്ചത്. ഉണങ്ങിയ കാടുകളും പുല്ലുകളും കാരണം നട്ടുച്ച നേരത്ത് തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.


വിവിധ കേസുകളിൽ പൊലീസ്‌ പിടികൂടിയ നാനൂറിലധികം വാഹനങ്ങളാണ്‌ ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കാലപ്പഴക്കത്താൽ നശിച്ചവയായിരുന്നു പലതും. പയ്യന്നൂർ പൊലീസ് മൈതാനിയിൽ കൂട്ടിയിട്ട വാഹനങ്ങളാണ് യാർഡിലേക്ക് മാറ്റിയിരുന്നത്. ഇവയിൽ മുന്നൂറോളം വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. ടയറുകളും മറ്റും കത്തിയുണ്ടായ തീയും പുകയും കാരണം തീയണക്കാൻ ഏറെ ബുദ്ധിമുട്ടി.


കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ അഗ്നിരക്ഷാ കേന്ദ്രങ്ങളിൽനിന്നുമുള്ള 10 യൂണിറ്റ് വാഹനങ്ങൾ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home