print edition രോഗി കട്ടിലിൽനിന്ന് വീണ് മരിച്ച സംഭവം; ബന്ധുക്കളെ പഴിചാരി ആരോഗ്യമന്ത്രി

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ രോഗി കട്ടിലിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ബന്ധുക്കളെ പഴിചാരി മന്ത്രി കെ മുരളീധരൻ. രണ്ട് കൂട്ടിരിപ്പുകാരുടെ സാമീപ്യത്തിലാണ് അപകടം നടന്നത്. ബന്ധുക്കൾ പോസ്റ്റ്‌മോർട്ടം നടത്താനും തയ്യാറായില്ല. ആശുപത്രി സൂപ്രണ്ടിന്റെ നിർബന്ധത്തിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. മരണം പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്‌ചയുണ്ടായില്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ന്യായീകരിച്ചു. കട്ടിലിൽനിന്ന് വീഴാൻ സാധ്യതയുള്ള രോഗികൾക്ക് ഗ്രിൽ സംവിധാനം ഒരുക്കണമെന്ന് നിർദേശം നൽകിയിരുന്നതായും മുരളീധരൻ പറഞ്ഞു.
സംഭവത്തിൽ അന്വേഷണത്തിന് ഡിഎംഇയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം രോഗി കട്ടിലിൽനിന്ന് വീണ് മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂണിൽ ആർസിസിയിൽ ബയോപ്‌സി കഴിഞ്ഞ് ചികിത്സയിലായിരുന്ന രോഗിയും കട്ടിലിൽനിന്ന് വീണ് മരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെയും വ്യാപക പരാതിയാണ് ഉയരുന്നത്. ജൂണിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പുഴുവരിച്ചിരുന്നു. അതീവ സുരക്ഷവേണ്ട നർകോട്ടിക്സ് വിഭാഗത്തിലുള്ള മരുന്നുകൾ മോഷണം പോയി. ഫിറ്റ്‌സ് ബാധിച്ചെത്തിയ രോഗിക്ക് 20 മണിക്കൂർ ചികിത്സ നിഷേധിച്ചതും വാർത്തയായി.









0 comments