Deshabhimani

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Oct 06, 2026, 06:08 PM | 1 min read

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തൂങ്ങിമരിച്ച നിലയിൽ. തൃശൂർ ചാവക്കാട് പുന്നയൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പിൽ 29 വയസ്സുള്ള സാന്ദ്ര സന്തോഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


ഇന്ന് രാവിലെ 11:45 ഓടെയാണ് സാന്ദ്ര സന്തോഷിനെ ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന കോൺഫറൻസിൽ സാന്ദ്ര പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ കോൺഫറൻസിൽ സാന്ദ്രയെ കാണാതായപ്പോൾ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും ലഭിച്ചില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.


ഇതോടെ സമീപത്തെ അംഗൻവാടി അധ്യാപികയെ ബന്ധപ്പെട്ടു. തുടർന്ന് അധ്യാപിക വന്ന് നോക്കിയപ്പോഴാണ് സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ റൂമിൽ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home