കനത്ത മഴ: പെരുമ്പാവൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു: വീഡിയോ

എറണാകുളം: കനത്ത മഴയിൽ പെരുമ്പാവൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു. പെരുമ്പാവൂർ ഓടക്കാലിയിൽ ജിവിഎച്ച്എസ്എസ് സ്കൂൾ ഓഡിറ്റോറിയമാണ് തകർന്ന് വീണത്. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്നാണ് ഓഡിറ്റോറിയമാണ് തകർന്ന് വീണത്. സ്കൂൾ വിട്ട് കുട്ടികൾ പോയതിനാൽ വൻ ദുരന്തം ഒഴിവായി.
എറണാകുളത്തിന്റെ വിവിധ ഭാഗത്ത് അതിശക്തമായ മഴ തുടരുകയാണ്. തിങ്കളാഴ്ച പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
കോഴിക്കോട് ബാലുശേരി പനങ്ങാട് കാറ്റിലും മഴയിലും മരം മുറിഞ്ഞ് വീണ് വീട് തകർന്നു. കിനാലൂർ കൈതച്ചാലിൽ കാപ്പിയിൽ ഭാസ്കരൻ്റെ വീടാണ് മരം വീണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന ഭാസ്‌കരനും ഭാര്യ പ്രേമയ്ക്കും പരിക്കേറ്റു. പ്രേമ തൊഴിലുറപ്പിന് പോയി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വന്ന സമയത്താണ് ശക്തമായ കാറ്റിൽ അപകടമുണ്ടായത്. വീടിൻ്റെ പിറകുവശത്തെ ഒരു പ്ലാവും ഒരു കവുങ്ങും കടപുഴകി വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഭാസ്‌കരനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഭാര്യ പ്രേമയെ ബാലുശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.









0 comments