Deshabhimani

അവകാശപ്പെട്ട ബോണസ് നൽകണം; റെയിൽവേ തൊഴിലാളികൾ രാജ്യവ്യാപക പ്രക്ഷോഭത്തിൽ

indian railway strike bonus
വെബ് ഡെസ്ക്

Published on Oct 06, 2026, 06:06 PM | 1 min read

തിരുവനന്തപുരം: റെയിൽവേ തൊഴിലാളികൾക്ക് നിയമ പ്രകാരം അവകാശപ്പെട്ട ബോണസ് നൽകണമെന്ന് ആവിശ്യപ്പെട്ട് റെയിൽവേ യൂണിയനുകൾ രാജ്യവ്യാപക പ്രക്ഷോഭത്തിൽ. സതേൺ റെയിൽവേയിൽ തൊഴിലാളികൾ കരിദിനം ആചരിച്ചു. കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ ഡിപ്പോകളിൽ ഡിആർഇയു, എഐഎൽആർഎസ്എ, എഐഎസ്എംഎ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണകൾ നടന്നു.


കഴിഞ്ഞ 15 വർക്ഷമായി 78 ദിവസത്തെ ബോണസ് ആണ് ജീവനക്കാർക്ക് നൽകുന്നത്. 2010-11 വർക്ഷത്തിൽ നൽകിയ ബോണസ് ആണ് ഇപ്പോഴും തുടരുന്നത്. ഇപ്പോൾ ജീവനക്കാരുടെ എണ്ണം 13.5 ലക്ഷത്തിൽനിന്ന് 12 ലക്ഷമായി കുറഞ്ഞു. റെയിൽവേയുടെ പ്രവർത്തനങ്ങളും വരുമാനവും മൂന്നിരട്ടി വർധിച്ചിട്ടും, 2010-11 മുതലുള്ള 78 ദിവസത്തെ ബോണസ് തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്.


കഴിഞ്ഞ 10 വർഷമായി ബോണസ് കണക്കാക്കുന്നതിനുള്ള അടിസ്ഥാന മാസശമ്പളം 7,000 രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ ഫലമായി 78 ദിവസത്തെ ബോണസായി വെറും 17,951 രൂപ മാത്രമാണ് ലഭിക്കുന്നത്. 2016-ൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാക്കിയെങ്കിലും ഇത് ബോണസിന് ബാധകമാക്കുന്നില്ല. കൂടാതെ, 2018-ലെ ലേബർ കോഡ് പ്രകാരം മിനിമം 7,000 രൂപയോ അല്ലെങ്കിൽ ജീവനക്കാരുടെ യഥാർത്ഥ അടിസ്ഥാന ശമ്പളമോ (18,000 രൂപ) - ഏതാണോ കൂടുതൽ അത് പരിഗണിക്കണമെന്ന നിയമവും അധികാരികൾ പാലിക്കുന്നില്ല. ഇതിനെതിരെയാണ് ഇന്ത്യൻ റെയിൽവേ തൊഴിലാളികൾ പ്രധിഷേധം ആരംഭിച്ചത്.


എറണാകുളം ക്രൂ കൺട്രോളർ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഡിആർഇയു ഡിവിഷൻ പ്രസിഡന്റ് എം എൽ വിബി ഉദ്ഘാടനം ചെയ്തു. എൻ എൻ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി എൻ സോമൻ, കെ എം സുധീഷ്, എം ബിജു, ദീപ ദിവാകരൻ, കെ എൻ ധനീഷ് തുടങ്ങിയവർ സംസാരിച്ചു. ജോസഫ് മാർട്ടിൻ നന്ദി രേഖപ്പെടുത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home