രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകിയില്ല; കാർ ഡ്രൈവർക്കെതിരെ കേസ്

തലശേരി: രോഗിയുമായി ആശുപത്രിയിലേക്കുപോയ ആംബുലൻസിന് വഴി നൽകാത്ത കാർ ഡ്രൈവർക്കെതിരെ കേസ്. വ്യാഴാഴ്‌ച വൈകിട്ട് 5.20ന് നായനാർറോഡിനും പൊന്ന്യം സ്രാമ്പിക്കും ഇടയിലാണ് സംഭവം. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് അത്യാസന്നനിലയിലായ മട്ടന്നൂർ കളറോഡിലെ ടി പി ഹൗസിൽ റുഖിയ (61)യെയും കൊണ്ടാണ് ആംബുലൻസ് തലശേരിയിലേക്ക് പുറപ്പെട്ടത്.
നായനാർ റോഡിലെത്തിയപ്പോൾ കെഎൽ 58 എകെ 3777 നമ്പർ കാർ വഴി നൽകിയില്ലെന്നാണ് കേസ്. ആംബുലൻസ് ഡ്രൈവർ മട്ടന്നൂർ നെല്ലൂന്നിയിലെ കെ ശരത്തിന്റെ പരാതിയിൽ കതിരൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ആശുപത്രിയിലെത്തിച്ച് കുറച്ചു സമയത്തിനുള്ളിൽ റുഖിയ മരിച്ചിരുന്നു. ഇതോടെയാണ് പരാതി നൽകിയതെന്ന് കെ ശരത് പറഞ്ഞു. മട്ടന്നൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒയ്‌ക്കും പരാതി നൽകി.










0 comments