ad
Deshabhimani

കോൺഗ്രസ്‌ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ്

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌: പത്തനംതിട്ടയിൽ നാല്‌ വാർഡുകളിൽ ഒരുക്കങ്ങൾ തകൃതി

election voting
വെബ് ഡെസ്ക്

Published on Sep 19, 2026, 03:51 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ടയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന നാല്‌ വാർഡുകളിൽ ഒരുക്കങ്ങൾ തകൃതി. തിങ്കളാഴ്ച പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായിരുന്നു. നാല്‌ വാർഡുകളിലും എൽഡിഎഫ്‌, യുഡിഎഫ്‌, എൻഡിഎ മുന്നണി സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്‌. സംസ്ഥാനത്ത്‌ മെയ് മാസത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണിത്‌. 28നാണ്‌ ഉപതെരഞ്ഞെടുപ്പ്‌. 29ന്‌ വോട്ടെണ്ണൽ.



ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന നാല്‌ പഞ്ചായത്ത്‌ വാർഡുകളിൽ മൂന്നെണ്ണം യുഡിഎഫിന്റെയും ഒരെണ്ണം എൽഡിഎഫിന്റെയുമാണ്‌. കോൺഗ്രസ്‌ അധികാരത്തിലെത്തിയ ശേഷം ജനകീയ പ്രശ്നങ്ങൾ വർധിച്ചതും പരിഹാരം കിട്ടാക്കനിയായതും വോട്ടർമാർക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്‌. ഇത്‌ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സാധ്യത ഇല്ലാതാക്കുമെന്നുറപ്പ്‌.


കുന്നന്താനം പഞ്ചായത്ത്‌ വാർഡ്‌ രണ്ട്‌ വള്ളോക്കുന്ന്‌, അരുവാപ്പുലം പഞ്ചായത്ത്‌ വാർഡ്‌ ആറ്‌ കല്ലേലി, റാന്നി പഞ്ചായത്ത്‌ വാർഡ്‌ 14 ബ്ലോക്കുപടി, കുറ്റൂർ പഞ്ചായത്ത്‌ വാർഡ്‌ എട്ട്‌ ഓതറ എന്നിവിടങ്ങളിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുക.

വള്ളോക്കുന്ന്‌ (സ്‌ത്രീ സംവരണം)

എൽഡിഎഫ്‌ അംഗമായിരുന്ന എം എസ് ബിന്ദു സർക്കാർ ജോലി കിട്ടിയതിനെതുടർന്ന്‌ രാജി വച്ചതാണ്‌ ഉപതെരഞ്ഞെടുപ്പിന്‌ കാരണം.​

എൽഡിഎഫ് സ്ഥാനാർഥി– ബി സുനിലാദേവി (സിപിഐ എം)

യുഡിഎഫ്‌– രാധാമണിയമ്മ

എൻഡിഎ–അനിതകുമാരി

കല്ലേലി (പട്ടികജാതി സംവരണം)

യുഡിഎഫ്‌ അംഗമായിരുന്ന സി വി ശാന്തകുമാർ അടൂർ എംഎൽഎയായി

എൽഡിഎഫ്‌ സ്ഥാനാർഥി– സുമതി രമണൻ (സിപിഐ എം സ്വതന്ത്ര)

യുഡിഎഫ്‌–അനില സുരേഷ്‌​

എൻഡിഎ– ബി മായ

ബ്ലോക്കുപടി (സ്‌ത്രീ സംവരണം)

യുഡിഎഫ്‌ അംഗമായിരുന്ന സിന്ധു സഞ്ജയന്‌ സർക്കാർജോലി ലഭിച്ചു

എൽഡിഎഫ്‌ സ്ഥാനാർഥി– ജെസി സാബു (സിപിഐ എം സ്വതന്ത്ര)

യുഡിഎഫ്‌–​എം ആർ രമ്യ മോൾ

എൻഡിഎ–മേഘ ജയൻ

ഓതറ (പട്ടികജാതി സംവരണം)

യുഡിഎഫ്‌ അംഗമായിരുന്ന രവി സത്യപ്രതിജ്ഞയ്‌ക്ക്‌ പിറ്റേന്ന്‌ മരിച്ചതോടെയുണ്ടായ ഒഴിവ്‌

എൽഡിഎഫ്‌ സ്ഥാനാർഥി– രാജേഷ്‌ (സിപിഐ)

യുഡിഎഫ്‌– - രെബീഷ് മോൻ രവി

എൻഡിഎ– കെ ജി പ്രസാദ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home