print edition ആനക്കൊമ്പ് മോഷണം: അന്വേഷണം പുരോഗമിക്കുന്നതായി കരസേന

തിരുവനന്തപുരം : പാങ്ങോട് സൈനിക കേന്ദ്രത്തിൽനിന്ന് രണ്ടു കോടിയുടെ ആനക്കൊമ്പുകൾ മോഷണംപോയ കേസിൽ സംസ്ഥാന പൊലീസിന്റെയും മിലിട്ടറി പൊലീസിന്റെയും അന്വേഷണം പുരോഗമിക്കുന്നതായി കരസേന. വളരെ സുതാര്യമായ രീതിയിലാണ് അന്വേഷണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ഫെബ്രുവരി 11ന് മദ്രാസ് റെജിമെന്റിന്റെ ഓഫീസേഴ്സ് മെസി ൽ ഡിജെ പാർട്ടിക്കിടെയാണ് ആനക്കൊമ്പുകൾ മോഷണം പോയത്. ഉന്നത സൈനിക ഉ ദ്യോഗസ്ഥന് സംഭവത്തിൽ പങ്കുള്ളതായി വാർത്തകൾ വന്നതിനെ തുടർന്നാണ് സൈന്യം ഔ ദ്യോഗിക കുറിപ്പ് ഇറക്കിയത്.
കർശന സുരക്ഷാ പരിശോധനയുള്ള സൈനിക ക്യാമ്പിൽനിന്ന് 100 കിലോ ഭാരമുള്ള ആനക്കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോവുക എളുപ്പമല്ലെന്ന് പൊലീസ് പറയുന്നു. സൈനികരും കരാറടിസ്ഥാനത്തിലുള്ള സുരക്ഷാ ജീവനക്കാരും ഡിജെ പാർട്ടിക്ക് ലൈറ്റ്, സൗണ്ട്, കാറ്ററിങ് സൗകര്യങ്ങളൊരുക്കിയവരുമടക്കം 50ലേറെപ്പേരെ ചോദ്യം ചെയ്തിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഡെപ്യൂട്ടി കമീഷണർ തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.










0 comments