പന്തളത്ത് പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു

പന്തളം കരിഞ്ഞാലി പുഞ്ചയിൽ കാണാതായ ലെനിൻ.
പന്തളം : കരിഞ്ഞാലി പുഞ്ചയിൽ നിന്തുന്നതിനിടെ യുവാവിനെ കാണാതായി. ചെറുമല പ്ലാവിള പാലനിൽക്കുന്നതിൽ വീട്ടിൽ ലെനിൻ (32) ആണ് അപകടത്തിൽപ്പെട്ടത്. ഉച്ചക്ക് 1 മണിയോടെയാണ് ലെനിൻ കുളിക്കാനിറങ്ങിയത്. പുഞ്ചയിലെ വെള്ളത്തിൽ നീന്തുന്നതിനിടെ താഴ്ന്ന് പോവുകയായിരുന്നു.
സംഭവം നടന്ന ഉടനെ ഫയർഫോഴ്സിനെ വിവരമറിയിച്ചിട്ടും യാതൊരു വിധ സജ്ജീകരണങ്ങളുമില്ലാതെയാണ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ രക്ഷാപ്രവർത്തനം വൈകി. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ വള്ളം ഇറക്കിയാണ് തിരച്ചിൽ ആരംഭിച്ചത്. നിലവിൽ പുഞ്ചയിൽ ഡിങ്കി ബോട്ട് ഇറക്കി സ്കൂബ ഡൈവിംഗ് സംഘമെത്തി തിരച്ചിൽ തുടരുകയാണ്. ഇന്നലെ കരിഞ്ഞാലി പുഞ്ചയിൽ വെള്ളം കയറി ബണ്ട് റോഡ് മുങ്ങിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഇതുവരെ 15 പേർ മരിച്ചു. 7 പേരെ കാണാതായിട്ടുണ്ട്. ഇന്നുമുതൽ ഏഴാം തിയതി വരെ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.










0 comments