print edition അഷ്കർ ആദ്യ ഭാര്യയോട് ചെയ്തതും കൊടും ക്രൂരത

നെടുമങ്ങാട് : പനവൂരിൽ ഒന്നരവയസ്സുകാരൻ അർഷാദിനെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ അഷ്കർ ആദ്യഭാര്യ ആമിനയെ വിധേയമാക്കിയതും അതിക്രൂരമായ പീഡനങ്ങൾക്ക്. അഷ്കറിന്റെ പീഡനങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആമിന കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
ഒരുവർഷം മുമ്പാണ് അഷ്കർ പാലോട് സ്വദേശിയായ ആമിനയെ വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചു. തല ഭിത്തിയിൽ ഇടിപ്പിച്ചും അടിവയറിൽ ചവിട്ടിയും ബാത്ത് റൂമിലെ ക്ലോസറ്റിൽ തല ഇടിപ്പിച്ചും ഉപദ്രവിക്കുക പതിവായിരുന്നെന്ന് ആമിന പറഞ്ഞു. പലവട്ടം മർദിച്ച് അവശയാക്കി കുളിമുറിയിലും മറ്റും പൂട്ടിയിട്ടു. നിരവധി തവണ കെട്ടിത്തൂക്കിയിട്ട് മർദിച്ചു. അച്ഛനമ്മമാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പലപ്പോഴും അച്ഛനമ്മമാരെ ആക്രമിക്കാൻ ശ്രമിച്ചു.
സ്കൂൾ വിദ്യാർഥിയായിരുന്ന സഹോദരൻ മുഹമ്മദിനെ ഭീഷണിപ്പെടുത്തി. പിന്നീട് ദുരൂഹ സാഹചര്യത്തിൽ മുഹമ്മദിന്റെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തുകയായിരുന്നുവെന്നും ആമിന പറഞ്ഞു. പ്രണയം നടിച്ച് പുറകേ നടന്നാണ് അഷ്കർ ആമിനയെ വിവാഹം കഴിച്ചതെന്ന് അമ്മ ഷജില പറഞ്ഞു. അതിനുശേഷം മകൾ അ നുഭവിച്ചത് കൊടിയ ദുരിതങ്ങളായിരുന്നു. പണമായിരുന്നു അഷ്കറിന്റെ ലക്ഷ്യം. ആമിനയ്‌ക്ക് നൽകിയതെല്ലാം കൈക്കലാക്കി. ശേഷം കൂടുതൽ തുക ആവശ്യപ്പെട്ട് കുടുംബക്കാരെ സമീപിക്കാൻ തുടങ്ങി.
കിട്ടാതായപ്പോൾ ആമിനയെ കൊലപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. എല്ലാ പീഡനങ്ങളും സഹിച്ച് ആമിന തുടർന്നു. കൊല്ലപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ഞങ്ങളെ വിവരം അറിയിച്ചതെന്നും ഷജില പറഞ്ഞു. നീന്തലറിയുന്ന മുഹമ്മദിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തുന്നത് ഇൗ പ്രശ്നങ്ങൾക്കിടയിലാണെന്നും അഷ്കറിന്റെ പീഡനങ്ങളെ സംബന്ധിച്ചും മകന്റെ മുങ്ങിമരണത്തെക്കുറിച്ചും സമഗ്രാന്വേഷണം വേ ണമെന്നും ഷജില ആവശ്യപ്പെട്ടു.










0 comments