Deshabhimani

വീട്ടമ്മയെ സ്റ്റോപ്പിൽ ഇറക്കാതെ സ്വകാര്യ ബസ് ജീവനക്കാർ; ബസ് തടഞ്ഞ് നാട്ടുകാർ

Private Bus

കാര്യ ബസ് കോഴിക്കോട് പാണംബ്രയിൽ നാട്ടുകാർ തടഞ്ഞുനിർത്തിയപ്പോൾ| Photo :Screengrab

വെബ് ഡെസ്ക്

Published on Nov 26, 2026, 10:34 PM | 1 min read

കോഴിക്കോട് : തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണംബ്ര ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസ് നിർത്താത്തതിനെ തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞ് വീട്ടമ്മയെ ഇറക്കി. കോഴിക്കോട് ബസ് സ്റ്റാൻഡിൽനിന്ന് പാണംബ്രയിലേക്ക് ടിക്കറ്റെടുത്ത വീട്ടമ്മയെ അംഗീകൃത സ്റ്റോപ്പിൽ ഇറക്കാൻ ജീവനക്കാർ വിസമ്മതിക്കുകയായിരുന്നു.


അർധരാത്രിയോട് അടുക്കുന്ന സമയത്ത് ഓട്ടോറിക്ഷ പോലും ലഭിക്കാത്ത മറ്റൊരു സ്റ്റോപ്പിൽ ഇറക്കാമെന്നാണ് ബസ് ജീവനക്കാർ പറഞ്ഞതെന്ന് വീട്ടമ്മ ആരോപിച്ചു. താൻ പാണംബ്രയിലേക്കാണ് ടിക്കറ്റ് എടുത്തതെന്നും ചാഴിയാരിക്കയിലേക്കല്ലെന്നും അവർ വ്യക്തമാക്കി. ആദ്യം 30 രൂപയുടെ ടിക്കറ്റ് നൽകിയെന്നും പിന്നീട് 33 രൂപയുടെ ടിക്കറ്റ് നൽകി പഴയ ടിക്കറ്റ് തിരികെ വാങ്ങിയെന്നും വീട്ടമ്മ പറഞ്ഞു.


ബസിലിരുന്ന് വീട്ടമ്മ ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചതോടെ അവർ സ്ഥലത്തെത്തി ബസ് തടഞ്ഞുനിർത്തി വീട്ടമ്മയെ ഇറക്കുകയായിരുന്നു. സമയലാഭത്തിനായി സ്വകാര്യ ബസുകൾ പാണംബ്ര സ്റ്റോപ്പിൽ നിർത്താതെ പോകുന്നത് പതിവാണെന്നും ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home