ad
Deshabhimani

print edition ഇതല്ലേ ശരിക്കും വിസ്‌മയം

Palakkad Gov medical college.jpg
വെബ് ഡെസ്ക്

Published on Mar 17, 2026, 01:30 AM | 1 min read

പാലക്കാട്‌: രണ്ട്‌ മുറിക്കെട്ടിടം, പ്രാക്ടിക്കൽ പഠനത്തിന്‌ ജില്ലാ ആശുപത്രി – പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജിന്റെ അവസ്ഥ ഇതായിരുന്നു 12 വർഷംമുമ്പുവരെ. യുഡിഎഫ്‌ ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണം. ഇന്ന്‌ യാക്കരയിൽ ദേശീയപാതയോരത്ത്‌ തലയെടുപ്പോടെ നിൽക്കുകയാണ്‌ ഇ‍ൗ ആതുരാലയം. എൽഡിഎഫ്‌ സർക്കാരിന്റെ പ്രതിബദ്ധതയുടെയും ഇച്ഛാശക്തിയുടെയും തെളിവ്‌.


ഒപി, അത്യാഹിത വിഭാഗം, ഐപി, അത്യാധുനിക ഐസിയു, ഓപ്പറേഷൻ തിയറ്റർ, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്‌, ഇഎൻടി, സൈക്യാട്രി, ജനറൽ സർജറി, പീഡിയാട്രിക്‌സ്‌, പൾമണോളജി തുടങ്ങിയ സ‍ൗകര്യങ്ങളൊരുക്കി.


297.4 കോടി ചെലവിൽ ഒമ്പത്‌ ലക്ഷം ചതുരശ്ര അടിയിൽ നിർമിച്ച പുതിയ കെട്ടിടം ഉടൻ പ്രവർത്തന സജ്ജമാകും. ആയിരം കോടി ചെലവഴിച്ചാണ്‌ ഹോസ്റ്റൽ കെട്ടിടങ്ങൾ നിർമിച്ചത്‌. 1,500 കോടി ചെലവിൽ, 250 പേരെ കിടത്തിച്ചികിത്സിക്കാൻ സ‍ൗകര്യമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ നിർമിക്കാനും പദ്ധതിയുണ്ട്‌.


12 വർഷങ്ങൾക്കിടയിൽ പഠനം പൂർത്തിയാക്കിയത്‌ 600ലേറെ വിദ്യാർഥികൾ. പലരും എയിംസിലും മറ്റും തുടർപഠനത്തിന്‌ യോഗ്യതനേടി. കഴിഞ്ഞവർഷം തുടങ്ങിയ പിജി കോഴ്സിൽ 12 സീറ്റുണ്ട്‌. പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചാണ് ജീവനക്കാർക്ക് ശമ്പളവും രോഗികൾക്ക്‌ ചികിത്സയും നൽകുന്നത്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിനായി 153 അധ്യാപകരെയും ഡോക്ടർമാരെയും നിയമിച്ചു. 31 കരാർ അധ്യാപകരുമുണ്ട്. 400 മറ്റു ജീവനക്കാരും താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home