ad
Deshabhimani

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; പാലക്കാട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

pkd kozhinjambara student killed
വെബ് ഡെസ്ക്

Published on Aug 18, 2025, 12:01 PM | 1 min read

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കൊഴിഞ്ഞാമ്പാറ അത്തിക്കോടുവെച്ചാണ് അപകടമുണ്ടായത്.


പിതാവിനൊപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നഫീസത്ത് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കവേ കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയും തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം അത്തികോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടകാരണം കണ്ടെത്താൻ പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home