ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്ക് ജാമ്യമില്ല

ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമൊപ്പം പ്രശോഭ് സി വത്സൻ
പാലക്കാട്: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് ജാമ്യമില്ല. മണ്ണാർക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പരാതി പിൻവലിപ്പിക്കാൻ പാലക്കാട്ടെ അഭിഭാഷകൻ മുഖേന യുവതിക്കുമേൽ സമ്മർദം ചെലുത്തിയതായി ആരോപണമുണ്ടായിരുന്നു. 30 ലക്ഷം വാഗ്‌ദാനം ചെയ്‌തതായാണ് സൂചന.
ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ പാലക്കാട്ടെത്തിയ യുവതിയെ സൗഹൃദം സ്ഥാപിച്ച് താമസസ്ഥലത്തും കാറിലും പിന്നീട് ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഗർഭിണിയായപ്പോൾ ഗർഭഛിദ്ര മരുന്ന് കഴിക്കാൻ നിർബന്ധിച്ചു. നഗരസഭയിലെ 24 –ാം വാർഡ് കൗൺസിലറാണ് പ്രശോഭ്.
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽമോചിതനായി പാലക്കാട്ട് വന്നപ്പോൾ സ്വീകരണമൊരുക്കിയത് പ്രശോഭാണ്.










0 comments