ad
Deshabhimani

റിസർവ് ബാങ്കിന്റെ അനുമതി; പെരിന്തൽമണ്ണ അർബൻ ബാങ്ക് എംഡി യായി പി ഡി ശങ്കരനാരായണന് പുനർനിയമനം

Urban Bank

പി ഡി ശങ്കരനാരായണന്‍

വെബ് ഡെസ്ക്

Published on Jun 08, 2026, 02:59 PM | 1 min read

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി പി ഡി ശങ്കരനാരായണനെ പുനർനിയമിച്ചു. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് ഉത്തരവിറങ്ങി. നിലവിൽ ശങ്കരനാരായണന്റെ സേവന കാലാവധി ഓഗസ്റ്റ് 31-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മൂന്ന് വർഷത്തേക്ക് കൂടി സേവനം നീട്ടിയത്. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയാണ് ശങ്കരനാരായണൻ.


രാജ്യത്തെ അർബൻ ബാങ്കുകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന തരംതിരിവായ 'ഫൈനാൻഷ്യലി സൗണ്ട് ആൻഡ് വെൽ മാനേജ്‌ഡ്‌' (Financialy Sound and Well Managed - FSWM) പദവിയിലേക്ക് പെരിന്തൽമണ്ണ അർബൻ ബാങ്ക് ഉയർന്നിട്ടുണ്ട്. കാലാനുസൃതവും വിപണിയിൽ മത്സരക്ഷമവുമായ പുതിയ വായ്പാ പദ്ധതികൾ ആവിഷ്കരിച്ചതും, റിസർവ് ബാങ്ക് അനുശാസിക്കുന്ന പരിപാലന-സുരക്ഷാ സംവിധാനങ്ങൾ ബാങ്കിൽ കർശനമായി നടപ്പാക്കിയതും ബാങ്കിന്റെ വളർച്ചയ്ക്ക് കാരണമായി.


സാമ്പത്തിക-ബാങ്കിങ് രംഗത്ത് ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള വിദഗ്ദ്ധനാണ് അദേഹം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) ദീർഘകാലം മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു. ഹരിയാണ ഗുരുഗ്രാമിലുള്ള 'സ്റ്റേറ്റ് ബാങ്ക് അക്കാദമി'യിൽ ഫാക്കൽറ്റി ബോർഡ് അംഗമായി സേവനമനുഷ്ഠിക്കവെ 2021-ലാണ് അദ്ദേഹം വിരമിക്കുന്നത്. സെബി (SEBI), റിസർവ് ബാങ്ക് (RBI) എന്നിവയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ 'ബ്രിക് വർക്ക് റേറ്റിങ്സിൽ' (Brickwork Ratings) 'ഡയറക്ടർ-റേറ്റിങ്സ്' ആയി അദ്ദേഹം ചുമതല വഹിച്ചു.


'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസിന്റെ' (IIBF) റിസോഴ്സ് പാനലിലെ മുഖ്യ വിദഗ്ദ്ധനാണ്. ബാങ്കിങ് ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ പരീക്ഷകളായ സിഎഐഐബി (CAIIB), സർട്ടിഫൈഡ് ക്രെഡിറ്റ് പ്രൊഫഷണൽ എന്നിവയ്ക്കുള്ള പാഠപുസ്തകങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി പുനർരചിച്ചത് (Rewrite) ശങ്കരനാരായണൻ ആണ്. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സാമ്പത്തികം, ബാങ്കിങ്, വാണിജ്യം എന്നിവയുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങളിൽ നിരന്തരം ലേഖനങ്ങളും വിശകലനങ്ങളും അഭിമുഖങ്ങളും അദേഹം എഴുതി വരികയാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home