ഫ്രണ്ട്സ് ഓഫ് റൂവി ഏകദിന സമ്മർ ക്യാമ്പ്

മസ്‌കത്ത് : ഫ്രണ്ട്സ് ഓഫ് റൂവി കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന സമ്മർ ക്യാമ്പ് റൂവി സിബിഡിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹോട്ടലിൽ നടന്നു. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമവിഭാഗം സെക്രട്ടറി സന്തോഷ്കുമാർ, കേരള വിഭാഗം ട്രഷറർ സുനിത്ത്, സാമൂഹ്യപ്രവർത്തകരായ ദിനേശ് ബാബു, സുഗതൻ, അബീർ ഹോസ്പിറ്റലിലെ ഡോ. ഹാഷിം ജവാദ് എന്നിവർ പങ്കെടുത്തു.
ഒമാനിലെ നാടകകലാകാരൻ വേണുഗോപാലും മലയാളം മിഷൻ അധ്യാപിക നിഷ പ്രഭാകരനും ക്യാമ്പിന് നേതൃത്വം നൽകി. മസ്കത്തിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ നടന്ന ക്യാമ്പിൽ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും പരിസ്ഥിതി ദിന പ്രതിജ്ഞയും ഉൾപ്പെടുത്തി. വീടുകളിൽ മുളപ്പിച്ച വിത്തുകളും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങളുമായാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്. ഫ്രണ്ട്സ് ഓഫ് റൂവി പ്രവർത്തകരായ സുബിൻ, സന്തോഷ്, ഹരിദാസ്, സുരേഷ് എന്നിവർ നേതൃത്വം നൽകി.










0 comments