ad
Deshabhimani

ജാർഖണ്ഡിൽ യുവാവ് മൂന്ന് പെൺമക്കളെ വെട്ടിക്കൊന്നു

stabbed

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 08, 2026, 03:31 PM | 1 min read

ഗിരിധി : ജാർഖണ്ഡിലെ ​ഗിരിധി ജില്ലയിൽ യുവാവ് തന്റെ മൂന്ന് പെൺമക്കളെ വെട്ടിക്കൊന്നു. 40 വയസ്സുകാരനാണ് തന്റെ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺമക്കളെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തുരുക്ദിഹ ഗ്രാമത്തിൽ രാവിലെ 8:30 ഓടെയാണ് സംഭവം. യുവാവിന്റെ രണ്ട് പെൺമക്കൾക്ക് 6 വയസ്സും മറ്റൊരാൾക്ക് 17 വയസ്സും പ്രായമുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.


മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് മൂന്ന് പേരെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായി സദർ എസ്ഡിപിഒ ജിത്ബഹാൻ ഒറാവോൺ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും ‌അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home