ad
Deshabhimani

print edition ബമ്പറടിച്ച്‌ പത്മനാഭൻ

lottery

10 കോടി ലഭിച്ച ടിക്കറ്റുമായി പത്മനാഭൻ

വെബ് ഡെസ്ക്

Published on Mar 31, 2026, 01:44 AM | 1 min read

പരപ്പനങ്ങാടി: ​സമ്മർ ബമ്പർ ടിക്കറ്റിന് 10 കോടി രൂപ അടിച്ചതിന്റെ സന്തോഷത്തിലാണ് പരപ്പനങ്ങാടി സ്വദേശി അയ്യപ്പൻകാവ് കോവിലകം റോഡിൽ നടുവീട്ടിൽ പത്മനാഭൻ (51). സ്ഥിരമായി ലോട്ടറിയെടുക്കാത്ത പത്മനാഭൻ കഴിഞ്ഞ 26ന് കോയമ്പത്തൂരിൽ പോയി വരുന്നതിനിടെ പാലക്കാട് നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം.


എസ്‌ബി 517026 എന്ന നമ്പറിലുള്ള ടിക്കറ്റ്‌ ഞായർ രാവിലെ ഒത്തുനോക്കിയപ്പോഴാണ് ഒന്നാം സമ്മാനം അടിച്ച വിവരം അറിയുന്നത്. വർഷങ്ങളായി കോഴിച്ചെനയിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. അടുത്തിടെ അത് കൈമാറി. പുതിയത് ആരംഭിക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായെത്തിയ നേട്ടത്തിന്റെ സന്തോഷത്തിലാണ് പത്മനാഭനും കുടുംബവും. സ്മിതയാണ് ഭാര്യ. അരിയല്ലൂർ എംവിഎച്ച്എസ്എസ് പത്താംക്ലാസ് വിദ്യാർഥി ശ്രീഹരി മകനും അതേ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനി ശ്രീപാർവണ മകളുമാണ്.


സമ്മാനാർഹമായ ടിക്കറ്റ് എസ്ബിഐ പരപ്പനങ്ങാടി ബ്രാഞ്ച് മാനേജർക്ക് കൈമാറി. അടുത്തിടെ ഇത് മൂന്നാം തവണയാണ് പരപ്പനങ്ങാടിക്കാരെ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം തേടിയെത്തുന്നത്. 2023ൽ മൺസൂൺ ബമ്പർ 10 കോടി രൂപ അടിച്ചത് പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾക്കായിരുന്നു. 11 പേർ പങ്കിട്ടെടുത്ത് വാങ്ങിയ ടിക്കറ്റിനായിരുന്നു സമ്മാനം. 2017ലെ ഓണം ബമ്പറായ 10 കോടി അടിച്ചത് പരപ്പനങ്ങാടി പാലത്തിങ്ങൽ ചുഴലി സ്വദേശി മുസ്തഫക്കായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home