Deshabhimani

ചേരാനല്ലൂർ വാഹനക്കുരുതി: ജഡ്ജിക്ക് മുൻകൂർ ജാമ്യം

cheranalloor kerala hghcourt
വെബ് ഡെസ്ക്

Published on Nov 05, 2026, 01:20 PM | 1 min read

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ്‌ കാറിടിച്ച്‌ തട്ടുകടയുടമ ജയബാലകൃഷ്‌ണൻ മരിച്ച കേസിൽ വാഹനയുടമയും പതിനേഴുകാരന്റെ അച്ഛനുമായ അഡീ. ജഡ്‌ജിക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് എന്തിനെന്ന് ഉൾപ്പെടെയുള്ള കോടതിയുടെ ചോദ്യങ്ങൾ കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.


ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ്‌ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്‌ണൻ (55) മരിച്ചത്‌. സംഭവത്തിനുപിന്നാലെ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. പതിനേഴുകാരനെ ദുർബലവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. പ്രതിഷേധം ഉയർന്നതോടെയാണ്‌ കുറ്റകരമായ നരഹത്യ ചുമത്തിയത്‌. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി ടി റിനോ ഫ്രാൻസിസ്‌ സേവ്യർ പൊലീസ്‌ സ്‌റ്റേഷനിൽ ധിക്കാരപരമായി പെരുമാറിയത്‌ വിവാദമായിരുന്നു. ഇയാൾക്കൊപ്പമുണ്ടായ സുഹൃത്ത്‌ പൊലീസ്‌ സഹായത്തോടെ ജയബാലകൃഷ്‌ണന്റെ കുടുംബാംഗം പകർത്തിയ പ്രതിയുടെ ചിത്രം മൊബൈൽ ഫോണിൽനിന്ന്‌ നീക്കി.


അപകടത്തിനുപിന്നാലെ ബെൻസ്‌ കാറിൽനിന്ന്‌ ജഡ്‌ഡിയുടെ ബോർഡും നീക്കം ചെയ്‌തു. പതിനേഴുകാരന്റെ ഇൻസ്‌റ്റഗ്രാം പേജ്‌ അഡീഷണൽ ജില്ലാ ജഡ്‌ജി ഡിലീറ്റ്‌ ചെയ്യിച്ചിരുന്നു. ജഡ്‌ജിക്ക്‌ എതിരെ തെളിവുനശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച്‌ കേസെടുത്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home