ad
Deshabhimani

മന്ത്രിസഭായോഗ തീരുമാനങ്ങൾ

നെല്ല് സംഭരണം; സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 253 കോടി രൂപ അനുവദിച്ചു

paddy supplyco
വെബ് ഡെസ്ക്

Published on Feb 11, 2026, 05:48 PM | 3 min read

തിരുവനന്തപുരം : നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിൻ്റെ ഔട്ട് ടേൺ റേഷ്യോ (ഒടിആർ) 68 ശതമാനത്തിൽ നിന്നും 64. 5 ശതമാനം ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തത് മൂലം സപ്ലൈകോയ്ക്ക് 2019- 20 മുതൽ 2021- 22 വരെയുള്ള വർഷങ്ങളിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 253.06 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുമെന്ന് മന്ത്രിസഭായോ​ഗ തീരുമാനം.


2017 സെപ്തംബറിൽ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത് നെല്ല് സംസ്കരണത്തിൽ കിട്ടുന്ന അരിയുടെ ഔട്ട് ടേൺ റേഷ്യോ (OTR ) കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 68 ശതമാനം കിട്ടുന്നില്ല എന്ന കാരണത്താൽ മില്ലുടമകൾ യഥാസമയം നെല്ലെടുക്കാൻ വിസമ്മതിച്ചിരുന്നു. ഔട്ട് ടേൺ റേഷ്യോ ഒരു ക്വിൻ്റൽ നെല്ലിന് 68 ശതമാനത്തിൽ നിന്നും 64.5 ശതമാനം ആയി കേന്ദ്ര സർക്കാർ കുറവ് വരുത്തുന്നത് വരെയുള്ള സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ വഹിക്കുന്നതാണെന്ന് 2018 ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


മറ്റ് തീരുമാനങ്ങൾ


കുട്ടനാട് പാക്കേജ്


കുട്ടനാട് പാക്കേജിൻ്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച കുട്ടനാട് വികസന ഏകോപന കൗൺസിലിൻ്റെ ഘടനയിലും പ്രവർത്തനത്തിലും ഭേദഗതികൾ വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. സെൻട്രൽ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് - കുട്ടനാട് മേഖലാ വികസനം (CPPU - KRD) ഇസ്ലിമെൻ്റേഷൻ ആൻഡ് ടെക്നിക്കൽ കമ്മിറ്റി, വർക്കിങ് ഗ്രൂപ്പുകൾ, കുട്ടനാട് സെൽ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ഘടന വരുന്നത്.


കുട്ടനാട് വികസന ഏകോപന കൗൺസിലിൻ്റെ കൺവീനറായി ചീഫ് സെക്രട്ടറിയെ നിശ്ചയിച്ചു. കൃഷി, ജലവിഭവ, ഫിഷറീസ്, മൃഗസംരക്ഷണ മേഖലകൾ കൈകാര്യം ചെയ്യുന്ന ആസൂത്രണ ബോർഡ് അംഗം കൗൺസിലിൽ അംഗമായിക്കും. സംസ്ഥാന ആസൂത്രണ ബോർഡ് തലത്തിൽ സെന്റർ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖല വികസനത്തിനായി രൂപീകരിക്കും (CPPU-KRD).


കുട്ടനാട് പാക്കേജ് സ്പെഷ്യൽ ഓഫീസർ കൂടിയായ ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറിക്ക് സെൻട്രൽ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖലാ വികസനം സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണം. ഐടി, ധനകാര്യം, ജലവിഭവ മേഖലകളിൽ നിന്നുള്ള വിദഗ്ധർ കൂടി ഉൾപ്പെടുത്തി CPPU-KRD പ്രവർത്തിക്കും.


ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ അധ്യക്ഷനായും ജില്ലാ കളക്ടർ കൺവീനർ ആയും ഇംപ്ലിമെൻ്റേഷൻ ആൻഡ് ടെക്നിക്കൽ കമ്മിറ്റികൾ നിലവിൽ വരും. ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ അംഗങ്ങളായിരിക്കും. രൂപീകരിക്കുന്ന ഇംപ്ലിമെൻ്റേഷൻ ആൻഡ് ടെക്നിക്കൽ കമ്മിറ്റികൾ ജില്ലാ ആസൂത്രണ സമിതിയുടെ ഉപസമിതി ആയി പ്രവർത്തിക്കും. ജോയിന്റ് രജിസ്ട്രാർ സഹകരണം, പ്രോജക്ട് കോഡിനേറ്റർ, എംഎൻആർഇജിഎസ് എന്നിവർ കൂടി ജില്ലാതല ഇംപ്ലിമെൻ്റേഷൻ ആൻഡ് ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ ആയിരിക്കും.


വകുപ്പുകൾ തയ്യാറാക്കുന്ന പദ്ധതി നിർദ്ദേശങ്ങൾ കമ്മിറ്റി പരിശോധിച്ചു സെൻട്രൽ പ്രൊസസിങ് യൂണിറ്റ് കുട്ടനാട് മേഖല വികസനം CPPU-KRDക്ക് കൈമാറണം. അന്തർ ജില്ലാ പദ്ധതികൾ ഡിപിസികളുമായി കൂടിയാലോചിച്ച് വകുപ്പുകൾ തയ്യാറാക്കും.


CPPU-KRD നിർദേശങ്ങൾ പാലിച്ച് അഞ്ചു കോടി രൂപ വരെയുള്ള പദ്ധതികൾക്ക് ജില്ലാ തലത്തിൽ ഭരണാനുമതി നൽകേണ്ടതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും പദ്ധതി നടത്തിപ്പിലും നിലവിലുള്ള നടപടിക്രമങ്ങൾ പാലിക്കണം.


കുട്ടനാട് വികസന ഏകോപന കൗൺസിലിന്റെ സംസ്ഥാനതല സെക്രട്ടറിയേറ്റ് ആയി ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിൽ കുട്ടനാട് സെൽ രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തി. ഇതിന്റെ ഏകോപനത്തിനായി വിവിധ സ്റ്റേറ്റ് ഹോൾഡർ വകുപ്പുകളെയും ഏജൻസികളെയും ഉൾപ്പെടുത്തി മൂന്ന് വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കുട്ടനാട് വികസന ഏകോപന കൗൺസിലിൻ്റെ ഘടനയിലും പ്രവർത്തനത്തിലും ഭേദഗതികൾ ഉൾപ്പെടുത്തി പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കും.


മലയോര വികസന എംപവേർഡ് കമ്മിറ്റി രൂപീകരിക്കും


മലയോര വികസന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി മലയോര വികസന എംപവേർഡ് കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർപേഴ്സണും കൃഷി വനം വകുപ്പ് മന്ത്രിമാർ വൈസ് ചെയർപേഴ്സൺമാരും ചീഫ് സെക്രട്ടറി കൺവീനറുമാകും.


ആധുനിക സാങ്കേതികവിദ്യയും ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കലും ഉപയോഗിച്ച് മനുഷ്യ-വന്യജീവി സംഘർഷത്തിന് "സീറോ-കാഷ്വാലിറ്റി" നയം നടപ്പിലാക്കുകയാണ് കമ്മിറ്റിയുടെ ഒരു ലക്ഷ്യം. പശ്ചിമഘട്ട സമ്പദ് വ്യവസ്ഥയെ 'ചരക്ക് അധിഷ്ഠിതത്തിൽ നിന്ന് "മൂല്യവർദ്ധിത' ത്തിലേക്ക് മാറ്റും. വന്യജീവി ആക്രമണത്തിലൂടെ വിള നഷ്ടപ്പെടുന്ന കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തും. പാരിസ്ഥിതിക ചട്ടങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, മലയോര ഹൈവേ, റോപ് വേകൾ, എയർസ്ട്രിപ്പുകൾ തുടങ്ങിയ പദ്ധതികൾക്കുള്ള തടസങ്ങൾ നീക്കും. പരിസ്ഥിതി സംവേദനക്ഷമതയുള്ള മേഖലകളുടെ അതിരുകൾ അന്തിമമാക്കുകയും വനേതര ഭൂമികളിൽ പട്ടയം വിതരണം വേഗത്തിലാക്കുകയും ചെയ്യും. കാർഷിക വിളകളുടേയും സുഗന്ധവ്യഞ്ജനങ്ങളുടേയും വിപണനം ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും. വന്യജീവി സംരക്ഷണ നിയമം ജനാനുകൂലമായി നടപ്പാക്കും. ഓരോ 3 മാസത്തിലും കമ്മിറ്റി യോഗങ്ങൾ കൂടും. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും, ജില്ലാ കളക്ടർമാരിൽനിന്നു നേരിട്ടും ലഭിക്കുന്ന പദ്ധതികൾ/വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യും.


പിപിപി മാതൃകയിൽ വികസിപ്പിക്കും


കേരള മാരിടൈം ബോർഡിനു കീഴിലുള്ള കൊല്ലം, ബേപ്പൂർ എന്നീ തുറമുഖങ്ങൾ പിപിപി മാതൃകയിൽ വികസിപ്പിക്കുന്നതിന് കേരള മാരിടൈം ബോർഡിന് അനുമതി നൽകി. വിഴിഞ്ഞം അഴീക്കൽ തുറമുഖങ്ങളെ ഒഴിവാക്കി കൊല്ലം ബേപ്പൂർ തുറമുഖങ്ങൾക്ക് ഫീസിബിലിറ്റ് സ്റ്റഡി നടത്തും. കൊല്ലം ബേപ്പൂർ തുറമുഖങ്ങൾ സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി ഓരോ തുറമുഖത്തിനും പറ്റിയ മാതൃത ഉണ്ടാക്കും.


പ്രത്യേക കോടതികൾ


തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എൻഡിപിഎസ് കേസുകളുടെ വിചാരണയ്ക്കായി 4 പുതിയ തസ്തികകൾ സൃഷ്ടിച്ച് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിന് അനുമതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home