നെല്ല് സംഭരണം: കേരളബാങ്ക് പങ്കാളിയാകും

പാലക്കാട് : ഒരു ഇടവേളയ്ക്ക് ശേഷം നെല്ല് സംഭരണത്തിൽ കേരളബാങ്ക് പങ്കാളിയാകും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം ഉയർന്നത്. സംഭരണ തുക നൽകിയ വകയിൽ കേരളബാങ്കിന് നൽകാനുള്ള 728 കോടിരൂപയുടെ പലിശയായ 137 കോടി നൽകാമെന്ന നിർദേശം യോഗത്തിൽ ഉയർന്നു. കരാറിലെത്തിയാൽ ബാക്കി ലഭിക്കാനുള്ള തുക പുതിയ വായ്പയാക്കി മാറ്റും. ഇതിനുശേഷമാകും തുക വിതരണം.
ഈ തുക ഒരുമിച്ച് നൽകിയാൽ കൺസോർഷ്യം രൂപീകരിച്ച് നെല്ലിന്റെ വില വിതരണംചെയ്യാം എന്നാണ് കേരളബാങ്ക് അറിയിച്ചത്. എന്നാൽ കേന്ദ്രസർക്കാരിൽനിന്ന് 1,000 കോടിക്ക് മുകളിൽ ലഭിക്കാനുള്ള സാഹചര്യത്തിൽ 728 കോടി രൂപ ഒരുമിച്ച് നൽകുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു സപ്ലൈകോ നിലപാട്. മന്ത്രിമാരായ വി എന്‍ വാസവനും ജി ആര്‍ അനിലും യോഗത്തിൽ പങ്കെടുത്തു.









0 comments