ad
Deshabhimani

സുവർണാവസരം കിട്ടുമെന്ന് ഓർത്ത് ആരും തിടുക്കപ്പെടേണ്ട; ഭരണഘടനാപ്രശ്നങ്ങൾ ആഴത്തിൽ ചർച്ചചെയ്യും: പി രാജീവ്

P Rajeev

പി രാജീവ്

വെബ് ഡെസ്ക്

Published on Feb 16, 2026, 02:59 PM | 1 min read

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിൽ സുപ്രീംകോടതി കണ്ടെത്തിയ ഭരണഘടനാപ്രശ്നങ്ങൾ ആഴത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഭരണഘടനാപരമായ ആഘ്യാനത്തിന്റെ അതിവിപുലമായ സാധ്യത സുപ്രീംകോടതി തുറന്നിട്ടിരിക്കുകയാണ്. ഇതിൽ സുവർണവസരം കിട്ടുമോ എന്ന് ഓർത്ത് ആരും തിടുക്കപ്പെടേണ്ട. സങ്കീർണമായ ഭരണഘടനാപ്രശ്നമാണുള്ളത്. ഭരണ​ഘടനാ വിദ​ഗ്ധരുമായി ഉൾപ്പെടെ ആലോചിച്ച് നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വിശ്വാസിസമൂഹത്തിന്റെയും സാമൂഹ്യപരിഷ്കർത്താക്കളുടെയും താൽപര്യങ്ങൾ സമതുലനം ചെയ്തിട്ടാണ് കേസിൽ സംസ്ഥാന സർക്കാർ മുൻപ് സത്യവാങ്മൂലം നൽകിയത്. ഹിന്ദുമതാചാരവുമായി ബന്ധപ്പെട്ട് ആഴത്തിൽ പാണ്ഡിത്യമുള്ളവരും സാമൂഹ്യപരിഷ്കർത്താക്കളും ചേരുന്ന കമീഷനെ നിയോ​ഗിച്ച്, അവരുടെ അഭിപ്രായത്തിനാണ് പരി​ഗണന നൽകേണ്ടതെന്ന് സർക്കാർ മുൻപ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആ ആവശ്യം അം​ഗീകരിക്കാതെയാണ് കോടതി വിധിപറഞ്ഞത്. പിന്നീട് അതേവിധി സുപ്രീംകോടതി തന്നെ പുന: പരിശോധിക്കാൻ തീരുമാനിച്ചു. വിധി പുന: പരിശോധിക്കുന്നതിന് മുൻപായി ഭരണഘടനാപരമായി വ്യാഖ്യാനിക്കേണ്ട ഏഴ് പ്രശ്നങ്ങൾ സുപ്രീംകോടതി കണ്ടെത്തിയിട്ടുണ്ട്. വാദമുഖങ്ങൾ ആദ്യം വരിക ആ ഭാഗത്തായിരിക്കും.


യുവതീപ്രവേശനത്തെ അനുകൂലിക്കുന്നോ ഇല്ലയോ എന്നുള്ള ചോദ്യം സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചിട്ടില്ല. 2018ൽ വിധി വന്നപ്പോൾ അതിനെ അനുകൂലിക്കുകയായിരുന്നു കോൺ​ഗ്രസും ബിജെപിയും ആദ്യം അനുകൂലിക്കുകയായിരുന്നു. പിന്നീടാണ് രണ്ട് കൂട്ടരും മലക്കംമറിഞ്ഞത്. സുപ്രീംകോടതി വിധി അനുസരിച്ചാണ് സർക്കാർ നേരത്തെയും നടപടി സ്വീകരിച്ചത്. ഇപ്പോൾ പരിശോധിക്കുന്ന ഭരണഘടനാവിഷയങ്ങളിലും അവധാനതയോടെ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home