വികസനം ചർച്ചയാകുന്നതിൽ പ്രതിപക്ഷത്തിന് ഭയം: മന്ത്രി പി രാജീവ്

കൊച്ചി:
കേരളത്തിലെ വികസനം ചർച്ചയാകുന്നത് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രതിപക്ഷനേതാവ് പങ്കെടുക്കാതിരുന്നത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ വികസനം പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നു.
നവകേരള സദസ് ബഹിഷ്കരിച്ചവരാണ് പ്രതിപക്ഷ എംഎൽഎമാർ. എന്നാൽ, അതിൽ രൂപം നൽകിയ പദ്ധതികൾ നടപ്പാക്കാൻ ആദ്യം അപേക്ഷ നൽകിയതും അവരാണ്. അടുത്ത അഞ്ചുവർഷത്തേക്കുള്ള കർമ്മപദ്ധതികൂടി മുന്നിൽക്കണ്ടാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments