Deshabhimani

print edition ജിഎൻഎ ഇടപാട്‌; കൂട്ടുകച്ചവടമാണോ ഒറ്റയ്‌ക്കാണോയെന്ന്‌
മുഖ്യമന്ത്രി വ്യക്തമാക്കണം: പി രാജീവ്

P Rajeev
വെബ് ഡെസ്ക്

Published on Nov 11, 2026, 02:15 AM | 1 min read

തിരുവനന്തപുരം : കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്‌ടിച്ച്‌ ജിഎൻഎ ഇടപാടിന്‌ കളമൊരുക്കിയത്‌ മുഖ്യമന്ത്രിയുടെ കൂട്ടുകച്ചവടത്തിനാണോ അതോ ഒറ്റയ്‌ക്കുള്ള നീക്കമായിരുന്നുവോയെന്നത്‌ പുറത്തുവരേണ്ട കാര്യങ്ങളാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിഅം​ഗം പി രാജീവ്. മുഖ്യമന്ത്രിയാണോ മന്ത്രിയാണോ കെഎസ്‌ഇബി സിഎംഡിയാണോ കുറ്റക്കാരനെന്ന്‌ വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ട പ്രകാരം എല്ലാ രേഖയും പുറത്തുവിടാൻ തയ്യാറാകണമെന്നും പി രാജീവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഒരു കന്പനി മുഖ്യമന്ത്രിയോട്‌ ഒരു വാഗ്‌ദാനം വയ്‌ക്കുന്നു. ഇ‍ൗ കന്പനിയെ സർക്കാർ ശുപാർശ ചെയ്‌തെന്നാണ്‌ കെഎസ്‌ഇബി ചെയർമാൻ നൽകിയ റിപ്പോർട്ടിലുമുള്ളത്‌. അത്തരമൊരുഘട്ടത്തിൽ റെഗുലേറ്ററി കമീഷന്റെ നിലപാടായിരിക്കും സാമാന്യബോധമുള്ള ഭരണാധികാരി ആദ്യം അന്വേഷിക്കുക.


ഏതൊക്കെ മാസങ്ങളിൽ എവിടെനിന്നെല്ലാം വൈദ്യുതി ലഭിക്കുമെന്ന വിവരങ്ങൾ സർക്കാരിനുമുന്നിൽ നേരത്തേതന്നെ ഉണ്ടായിരുന്നു. എല്ലാം വായിച്ചു പഠിക്കുന്ന മുഖ്യമന്ത്രി, ഈ കടലാസ് ഇരിക്കുമ്പോൾ എന്തുകൊണ്ടാണ് ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങാൻ പോയത്‌. വൈദ്യുതി പ്രതിസന്ധിയില്ലെന്ന യാഥാർഥ്യം പ്രതിപക്ഷ നേതാവ്‌ ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹസിക്കുകയായിരുന്നു. ജിഎൻഎ കരാർ റദ്ദാക്കിയത്‌ മാധ്യമങ്ങളിലൂടെയാണ്‌ അറിഞ്ഞതെന്നാണ്‌ വകുപ്പ്‌ മന്ത്രി പറഞ്ഞത്‌. സർക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്‌ടമായി. മാസങ്ങൾക്കുള്ളിൽ സർക്കാർ തുറന്നുകാട്ടപ്പെട്ടു. മന്ത്രിമാരാരും വകുപ്പിലെ കാര്യങ്ങൾ അറിയുന്നില്ല. മുഖ്യമന്ത്രിയാണ്‌ തീരുമാനിക്കുന്നതെന്ന്‌ ഒരു മന്ത്രി തുറന്നുപറഞ്ഞതായും പി രാജീവ്‌ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

E20

01

print edition പെട്രോളിലെ എഥനോൾ; തർക്കം കത്തുന്നു
Iran

02

print edition വാക്കിലല്ല, പ്രവൃത്തിയിലാണ്‌ കാര്യമെന്ന്‌ ഇറാൻ
Sonia Gandhi

03

print edition തുറന്നുപറഞ്ഞ് സോണിയ; ഒന്നാം യുപിഎ സർക്കാർ
സിപിഐ എമ്മിന്റെ രാഷ്‌ട്രീയ പക്വത
Sonia Gandhi Autobiography.

04

print edition മൻമോഹനെ നിയന്ത്രിച്ചിട്ടില്ലെന്ന്‌ സോണിയ
kisan morcha march

05

print edition കർഷകത്തൊഴിലാളികൾ അണിചേരും
Black pepper

06

print edition കറുത്ത പൊന്നും കുതിക്കുന്നു 
കിലോ 750
deshabhimani section

Recommended

Deshabhimani
Home