എന്തിനായിരുന്നു പ്രതിപക്ഷം ഏകകിടപ്പാട സംരക്ഷണ നിയമം പോലെയുള്ള സുപ്രധാന നിയമ നിർമ്മാണ സെഷനുകൾ തടസപ്പെടുത്തിയത്: പി രാജീവ്

കൊച്ചി: അനാവശ്യ ബഹളമുണ്ടാക്കി എന്തിനുവേണ്ടിയായിരുന്നു പ്രതിപക്ഷം സുപ്രധാന നിയമ നിർമ്മാണ സെഷനുകൾ തടസപ്പെടുത്തിയതെന്ന ചോദ്യവുമായി മന്ത്രി പി രാജീവ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
ശബരിമല വിഷയമുന്നയിച്ചുകൊണ്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള പോലീസ് അന്വേഷണം അംഗീകരിക്കില്ലെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നും പറഞ്ഞ് പ്രതിപക്ഷം തടസപ്പെടുത്തിയത് ഏകകിടപ്പാട സംരക്ഷണ നിയമം പോലുള്ള സുപ്രധാന നിയമനിർമ്മാണ സെഷനുകളാണ്. അന്നും ഞങ്ങളുടെ നിലപാട് സ്വതന്ത്രമായ അന്വേഷണത്തിലൂടെ എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നായിരുന്നു. പക്ഷേ അന്ന് ഈ അന്വേഷണത്തെ അംഗീകരിക്കാത്തവരുടെ ഇന്നത്തെ നിലപാട് എന്താണ്? അപ്പോൾ എന്തിനുവേണ്ടിയായിരുന്നു സുപ്രധാന നിയമ നിർമ്മാണ സെഷനുകൾ തടസപ്പെടുത്തിയത് എന്ന് വ്യക്തമാക്കണം- പി രാജീവ് പറഞ്ഞു.
ബിജെപിയുടേയും കോൺഗ്രസിൻ്റേയും നേതാക്കൾ തുടർച്ചയായി ആത്മഹത്യ ചെയ്യുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും എന്നാൽ മാധ്യമങ്ങൾ ഈ വിഷയത്തെ ഗൗരവപൂർവ്വം ചർച്ച ചെയ്യുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.









0 comments