വേദിയിൽ ഭാരതാംബയുടെ ചിത്രം: രാജ്ഭവൻ സങ്കുചിത രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ല; മന്ത്രി പി പ്രസാദ്

PRASAD
വെബ് ഡെസ്ക്

Published on Jun 05, 2025, 03:01 PM | 1 min read

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച വിഷയത്തിൽ പ്രതികരണവുമായി കൃഷി മന്ത്രി പി പ്രസാദ്. രാജ്ഭവൻ സങ്കുചിത രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ലെന്നും രാജ്ഭവനിൽ ഇരുന്നുകൊണ്ട് ഗവർണർ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.സാധാരണ രീതിയിൽ നമ്മൾ ഉപയോഗിക്കുന്ന ഭാരത മാതാവിൻറെ ചിത്രമല്ല രാജ്ഭവനിലുള്ളത് എന്നും ആർഎസ്എസ് മാത്രം ഇന്ത്യയിൽ ഉപയോഗിക്കുന്ന ഭാരത മാതാവിൻറെ ചിത്രമാണ് രാജ്ഭവനിൽ ഉള്ളത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


'ആർഎസ്എസ് മാത്രം ഇന്ത്യയിൽ ഉപയോഗിക്കുന്ന ഭാരത മാതാവിൻറെ ചിത്രമാണ് രാജ്ഭവനിൽ ഉള്ളത്.അതിൽ പുഷ്പാർച്ചന നടത്തണം എന്നതിനോട് സർക്കാരിന് യോജിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് സർക്കാറിന് ആ പരിപാടി നടത്താൻ പ്രയാസമായത്. ഭരണഘടന ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനം സർക്കാറിന് ചെയ്യാൻ സാധിക്കില്ല. ബാഹ്യ ശക്തികൾ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥ. രാജ്ഭവനിൽ ഇരുന്നുകൊണ്ട് ഗവർണർ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ല'--അദ്ദേഹം കൂട്ടിച്ചേർത്തു.







deshabhimani section

Related News

View More
0 comments
Sort by

Home