print edition ലീഗ് ഭവന പദ്ധതി ; കോൺഗ്രസ് ആരോപണം തള്ളി കുഞ്ഞാലിക്കുട്ടി

കൽപ്പറ്റ
ദുരന്തബാധിതർക്കുള്ള വീട് നിർമാണത്തിൽ കോൺഗ്രസിന്റെ വാദങ്ങൾ തള്ളി മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗിന്റെ ഭവന പദ്ധതിക്ക് സർക്കാരിൽനിന്ന് പിന്തുണ ലഭിച്ചെന്ന് കുഞ്ഞാലിക്കുട്ടി കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് ഭൂമി വാങ്ങിയപ്പോൾ സർക്കാർ ബുദ്ധിമുട്ടിച്ചെന്നും കോൺഗ്രസിന്റെ ഭൂമിയെടുക്കൽ തടസ്സപ്പെടുത്തിയെന്നുമുള്ള പച്ചക്കള്ളമാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. ഇതാണ് കുഞ്ഞാലിക്കുട്ടി തിരുത്തിയത്.
വീട് നിർമിക്കാൻ മുസ്ലിംലീഗ് വാങ്ങിയ ഭൂമിയെ സംബന്ധിച്ച് വിവാദങ്ങളുണ്ടായപ്പോൾ സർക്കാർ എതിരുനിന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന്റെ ടൗൺഷിപ്പിന് എല്ലാവരുടെയും പിന്തുണയുണ്ടായി. ലീഗ് ഏതാനും വീടുകളാണ് നൽകുന്നത്. ബാക്കി പൂർത്തിയാക്കുന്നത് സർക്കാരാണ്. വീട് നിർമാണത്തിന് കോടികൾ പിരിച്ച് ധൂർത്തടിച്ച കോൺഗ്രസ് ഇതിൽനിന്ന് രക്ഷപ്പെടാനാണ് ലീഗിനെ ചാരി പ്രചാരണം നടത്തുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണത്തോടെ ഇൗ നുണയും പൊളിഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ടി സിദ്ദിഖ് എംഎൽഎ എന്നിവരെല്ലാം ലീഗിന്റെ ഭൂമിയെടുക്കൽ സർക്കാർ തടസപ്പെടുത്തിയെന്ന കള്ളം പ്രചരിപ്പിക്കുകയാണ്. കോൺഗ്രസ് ഭൂമിക്കായി സമീപിച്ചിട്ടില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. ഭൂമി ഏറ്റെടുക്കുന്നതിനെ തടസപ്പെടുത്തിയിട്ടുമില്ല.










0 comments