ad
Deshabhimani

print edition പി ജെ ജോസഫ്‌ പടിയിറങ്ങി; ഇനി മകൻ

PJ Joseph.jpg
വെബ് ഡെസ്ക്

Published on Mar 18, 2026, 12:00 AM | 1 min read

തൊടുപുഴ​ : തന്റെ പാർടിയിലും മക്കൾ രാഷ്ട്രീയം പ്രഖ്യാപിച്ച്‌ പി ജെ ജോസഫ്‌ തെരഞ്ഞെടുപ്പ്‌ വേദിയിൽനിന്ന്‌ പടിയിറങ്ങുന്നു. മൂന്നുവർഷം മുന്പ്‌ മാത്രം പൊതുപ്രവർത്തനരംഗത്ത്‌ എത്തിയ മകൻ അപു ജോണിനെ തൊടുപുഴയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാണ്‌ പടിയിറക്കം. മുതിർന്ന നേതാക്കളായ ജോയി എബ്രഹാം, പി സി തോമസ്‌ തുടങ്ങിയവരെ അവഗണിച്ചാണ്‌ രാഷ്ട്രീയത്തിൽ അനുഭവസന്പത്തില്ലാത്ത മകനെ രംഗത്തിറക്കിയത്‌. തീരുമാനം നേതാക്കൾക്കിടയിൽ വലിയ അമർഷത്തിനിടയാക്കിയിട്ടുണ്ട്‌. പി ജെ ജോസഫ് തന്നെ മത്സരിക്കണമെന്ന് പാര്‍ടിക്കുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസിന്‌ വിട്ടുനല്‍കിയതിലും എതിർപ്പുയർന്നിട്ടുണ്ട്‌.


ആരോഗ്യപരമായ കാരണങ്ങളാലാണ്‌ തന്റെ പിന്മാറ്റമെന്ന്‌ തൊടുപുഴയിൽ പാർടിയോഗത്തിനുശേഷം പി ജെ ജോസഫ് പ്രതികരിച്ചു. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒറ്റത്തവണത്തേക്കാണ് കോൺഗ്രസിന്‌ വിട്ടുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ടിയെ ചലിപ്പിച്ചുകൊണ്ടാണ് മത്സരിക്കാനെത്തിയതെന്നായിരുന്നു അപു ജോണിന്റെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home