ad
Deshabhimani

വാതിൽപ്പടിയിലും തിങ്ങിനിറഞ്ഞ് ആളുകള്‍; പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകടയാത്ര

priyadarshini
വെബ് ഡെസ്ക്

Published on Sep 21, 2026, 04:46 PM | 1 min read

കാസർകോട്: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ അനിയന്ത്രിതമായ തിരക്കിനെ തുടർന്ന് കുത്തിനിറച്ച് അപകടയാത്ര. കാസർകോട് – മംഗളൂരു റൂട്ടിലാണ് യാത്രക്കാരെ കുത്തിനിറച്ച് യാത്ര ചെയ്തത്. യാത്രയിൽ വാതിൽപ്പടിയിൽവരെ യാത്രക്കാർ തിങ്ങിനിറഞ്ഞു നിൽക്കുകയായിരുന്നു.


ഈ റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യം നേരത്തെ യാത്രക്കാർ ഉയർന്നിരുന്നു. ഈ റൂട്ടിൽ പരിമിതമായ സർവീസ് മാത്രമാണ് നിലവിൽ ഉള്ളത്. എന്നാൽ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സർവീസ് കൂട്ടാൻ അധികൃതർ തയ്യാറായില്ല.


മംഗലാപുരത്തേക്ക് ആശുപത്രിയിലും മറ്റ് വിദ്യഭ്യാസ ആവശ്യങ്ങൾക്കുമായി ദിവസേന നിരവധിയാളുകളാണ് കാസർഗോഡ് നിന്നും കെഎസ്ആർടിസി പ്രിയദർശിനിയെ ആശ്രയിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home